കുന്ദമംഗലം: പോലീസിലെ ക്രിമിനലുകളെ നിയന്ത്രിക്കാൻ സർക്കാർ തയ്യാറാവണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി ടി. മൊയ്തീൻ കോയ പറഞ്ഞു. വർത്തമാനകാല രാഷ്ട്രീയത്തിൽ കേരളം കേട്ട് കൊണ്ടിരിക്കുന്ന വാർത്തകൾ ഞെട്ടിപ്പിക്കുന്നതാണെന്നും ക്രിമിനലുകൾക്ക് ഒത്താശ ചെയ്യുന്ന ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്രിമിനൽ പോലീസും മാഫിയ മുഖ്യനും എന്ന ശീർഷകത്തിൽ സംസ്ഥാന യൂത്ത് ലീഗ് കമ്മിറ്റി പ്രഖ്യാപിച്ച പോലീസ് സ്റ്റേഷൻ മാർച്ച് കുന്ദമംഗലം നിയോജക മണ്ഡലത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻ്റ് ഐ.സൽമാൻ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എൻ.പി ഹംസ മാസ്റ്റർ,ട്രഷറർ ഒ.ഹുസൈൻ,സെക്രട്ടറി എ.കെ ഷൗക്കത്തലി,ജില്ല യൂത്ത് ലീഗ് സെക്രട്ടറി ഒ.എം നൗഷാദ്, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഷാക്കിർ പാറയിൽ,എം.ബാബുമോൻ,സി.അബ്ദുൽ ഗഫൂർ സംസാരിച്ചു.നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സി.കെ കുഞ്ഞിമരക്കാർ സ്വാഗതവും ട്രഷറർ എം.പി സലീം നന്ദിയും പറഞ്ഞു. മാർച്ചിന് കെ.പി സൈഫുദ്ദീൻ,ടി.പി.എം സാദിഖ്,സിറാജ് ഈസ്റ്റ് മലയമ്മ,മുഹമ്മദ് കോയ കായലം,സി.ടി ശരീഫ്, എൻ.ടി അബ്ദുല്ല നിസാർ, പി.അബ്ദുൽസലാം,സിദ്ദീഖ് തെക്കെയിൽ,കെ.കെ ഷമീൽ,പി.കെ അബ്ദുൽ ഹക്കീം നേതൃത്വം നൽകി.മാർച്ച് സ്റ്റേഷൻ പരിസരത്ത് എസ്. എച്ച്. ഒ അശ്റഫിൻ്റെ നേതൃത്വ ത്തിൽ പോലീസ് തടഞ്ഞു