പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനമുറി നിർമ്മിക്കാൻ രണ്ട് ലക്ഷം സഹായം നൽകും
കുന്ദമംഗലം:സര്‍ക്കാര്‍എയ്ഡ ഡ് സ്പെഷ്യൽ സ്കൂളുകളിൽ ഹൈസ്ക്കൂൾ തലത്തിൽ പഠിക്കുന്ന ഒരു ലക്ഷത്തിൽ താഴെ കുടുംബ വാർഷിക വരുമാനമുള്ള പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനമുറി നിർമ്മിക്കുന്നതിന് വേണ്ടി കുന്ദമംഗലം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് മുഖേന നേരിട്ട് അപേക്ഷ ക്ഷണിച്ചു പത്താം ക്ലാസ് പഠിക്കുന്ന കുട്ടികൾക്ക് മുൻഗണന നൽകും രണ്ട് ലക്ഷം രൂപ നിരക്കിലാണ് ധനസഹായം ഗ്രാമസഭ / വാർഡ് സഭ ലിസ്റ്റ് നിലവിൽ ലഭ്യമല്ലാത്ത മുക്കം നഗരസഭ, ചാത്തമംഗലം, കൊടിയത്തൂർ, പെരുമണ്ണ പഞ്ചായത്തുകളിൽ നിന്നുമാണ് നേരിട്ട് അപേക്ഷ ക്ഷണിക്കുന്നത് അപേക്ഷകരെ പഠനമുറി നിർമ്മാണ പദ്ധതിയുടെ മാനദണ്ഡപ്രകാരം അർഹത പരിശോധിച്ച് തെരെഞ്ഞെടുക്കുന്നതാണ് അപേക്ഷകൾ കുന്ദമംഗലം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നവംബർ 19 ന് വൈകു: 5 ന് മുമ്പായി ലഭിക്കണം കൂടുതൽ വിവരങ്ങൾ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ ലഭിക്കും