കുന്ദമംഗലം : ഗ്രാമപഞ്ചായത്ത് വാർഡ് 23 താമസിക്കുന്ന ഭിന്നശേഷിക്കാർ, കിടപ്പ് രോഗികൾ, വയോധികർ, തുടങ്ങിയവർക്കായി പെൻഷൻ മസ്റ്ററിങ്ങും, ഗ്യാസ് മസ്റ്ററിങിനും സൗകര്യമൊരുക്കി വാർഡ് മെമ്പർഫാത്തിമ ജെസ്‌ലിയുടെ പ്രവർത്തനം ശ്രദ്ധേയമായി .
പന്തീർപാടം അക്ഷയ സെന്ററിന്റെ സഹകരണത്തോടെയാണ് ഗ്രാമപഞ്ചായത്ത് അംഗമായ ഫാത്തിമ ജെസ്‌ലി മസ്റ്ററിങ്ങിന് സൗകര്യമൊരുക്കിയത്..
26ഓളം പേരാണ് ഇത്തരത്തിൽ മസ്റ്ററിങ് സൗകര്യം ഉപയോഗപ്പെടുത്തിയത്, വാർഡ് മെമ്പർ ഒരുക്കി തന്ന ഈയൊരു സൗകര്യം വളരെയധികം ഉപകാരപ്രദമായെന്ന് അവർ പറഞ്ഞു..
നേരത്തെ 23ആം വാർഡിൽ സൗജന്യ പെൻഷൻ മസ്റ്ററിങിനും ഗ്യാസ് മസ്റ്ററിങിനും ക്യാമ്പ് സംഘടിപ്പിച്ചിരുന്നു.. നൂറോളം പേരാണ് ക്യാമ്പിൽ മസ്റ്ററിങ് നടത്തിയത്, അക്ഷയ സലീം, ഒ. എം. റഷീദ്, കോണിക്കൽ സുബ്രമണ്യൻ ക്യാമ്പിന് നേതൃതം നൽകി.