കുന്ദമംഗലം : നേപ്പാളിലെ കാഠ്മണ്ഡുവിൽ നടന്ന സെൻട്രൽ ഏഷ്യൻ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് കിരീടം നേടിത്തന്ന കോച്ച് കിഷോർ കുമാറിന് കാരന്തൂർ പാറ്റേൺ സ്റ്റേഡിയത്തിൽ ഊഷ്മളമായ സ്വീകരണം നൽകി. കുന്നമംഗലം ടൗണിൽ നിന്നും വൻ ജനാവലിയോട് കൂടി ആരംഭിച്ച സ്വീകരണ ജാഥ പാറ്റേൺ സ്റ്റേഡിയത്തിൽ അവസാനിച്ചു. തുടർന്ന് പാറ്റേൺ സ്റ്റേഡിയത്തിൽ വെച്ച് നടന്ന സ്വീകരണപരിപാടിയിൽ പാറ്റേൺ കാരന്തൂർ പി.ടി.എ പ്രസിഡണ്ട് ടി.പി നിധീഷ് സ്വാഗതം പറഞ്ഞു. പാറ്റേൺ ക്ലബ്ബ് സെക്രട്ടറി യൂസഫ് പട്ടോത്ത് അധ്യക്ഷത വഹിച്ചു. യോഗം എം.എൽ.എ പി ടി എ റഹീം ഉദ്ഘാടനം ചെയ്തു. ഒ രാജഗോപാൽ അഭിനന്ദനപ്രസംഗം നടത്തി. മുണ്ടക്കൈ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരേയും അടുത്ത കാലയളവിൽ മരണപ്പെട്ട പാറ്റേണിൻ്റെ വേണ്ടപ്പെട്ട വ്യക്തിത്വങ്ങളേയും അനുസ്മരിച്ച് കൊണ്ട് മൗന പ്രാർത്ഥന നടത്തി. അരിയിൽ അലവി, വി. അനിൽകുമാർ എന്നിവർ മുഖ്യാഥിതികളായിരുന്നു. ബാബു നെല്ലോളി, എം.കെ മോഹൻദാസ്, ഖാലിദ് കിളിമുണ്ട എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഒളോങ്ങൽ ഹുസൈൻ , ബാബുമോൻ , ടി.പി സുരേഷ് എം എം സുധീഷ് കുമാർ , സോമൻ , അൻജിത, സത്യൻ, മുഹമ്മദ് മാസ്റ്റർ, ശീനു,തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു*