കുന്ദമംഗലം : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റി വയനാട്ടിലെ ദുരന്തബാധിതരായആളുകളെ പുനരധിവസിപ്പിക്കുന്നതിന് വേണ്ടി15 കോടി രൂപ സമാഹരിക്കാനാണ് തീരുമാനിച്ചത്അതിൻറെ ഭാഗമായി കുന്നമംഗലം യൂണിറ്റിന്റെ ധനസമാഹരണ പരിപാടിയിലേക്ക് തുടക്കം കുറിച്ചുകൊണ്ട് കോഴിക്കോട് ജില്ല വൈസ് പ്രസിഡണ്ടും കുന്നമംഗലം യൂണിറ്റ് പ്രസിഡണ്ട് കൂടിയായഎം ബാബുമോൻഫണ്ട് ഏറ്റുവാങ്ങിക്കൊണ്ട് തുടക്കം കുറിച്ചു .ഫണ്ട് ശേഖരണം രണ്ടുദിവസങ്ങളിലായാണ് സംസ്ഥാനതൊട്ടാകെ നടത്തുന്നഫണ്ട് ശേഖരണ പരിപാടിയിൽ കുന്നമംഗലം യൂണിറ്റ് ജനറൽ സെക്രട്ടറി പി ജയശങ്കർ, യൂണിറ്റ് ട്രഷറർ എൻ വിനോദ് കുമാർ ,വൈസ് പ്രസിഡണ്ടുമാരായ സുനിൽ കണ്ണോ റ, ടി സുമോദ് ,എം പി മൂസ ,ടി വി ഹാരിസ് ,സജീവൻ കിഴക്കയിൽ, കെ കെ ജൗഹർ ,കെ പി അബ്ദുൽ നാസർ ,ഒ പി ഭാസ്കരൻ, ജിനി ലേഷ് ഓർക്കിഡ് , റെഫീഖ് മലബാർ, ഷൗക്കത്തലി പിലാശ്ശേരി , നിമ്മി സജി ,ആലീസ് നെൽസൺ ,ജസീല ,ഷിജില ,ബിന്ദു സുനിൽ ,കമലം, സഫീറ ,മഹിത മറ്റ് യൂണിറ്റ് പ്രവർത്തക സമിതി അംഗങ്ങളും വ്യാപാരികളും പങ്കെടുത്തു കോഴിക്കോട് ജില്ലയിൽ സമാഹരിച്ച നിത്യോപയോഗ സാധനങ്ങൾ ഇന്ന് വയനാട്ടിലേക്ക് കയറ്റി അയക്കുമെന്ന് ജില്ലാ വൈസ് പ്രസിഡണ്ട് എം ബാബുമോൻ അറിയിച്ചു .