കുന്ദമംഗലം : കാരന്തൂരിലെ കിഴക്കേ മേലേ തടത്തിൽ കൃക്ഷോഭിൻറെ വീട് കുത്തി തുറന്ന് മോഷ്ടാക്കൾ 35 പവനും 4000 രൂപയും കവർന്നു. ഇന്നലെ രാത്രി യാണ് സംഭവമെന്ന് പറയ പെടുന്നു. വീടിൻ്റെ മുൻവശ ത്തെ വാതിലാണ് ആയുധങ്ങൾ ഉപയോഗി ച്ച് പൊളിച്ച് മോഷ്ടാക്കൾ അകത്ത് കടന്നത്. വീട്ടുടമ കൃക്ഷോഭ് എറണാ കുളം മിംസ് ഹോസ്പി റ്റലിലെ ജീവനക്കാ രനാണ്. കുട്ടിക്ക് സുഖമില്ലാ ത്തതിനാൽ ഭാര്യ യും മക്കളും കോഴിക്കോട് മിംസ് ഹോസ്പി റ്റലിലായി രുന്നു. ഇന്ന് രാവിലെ കൃക്ഷോഭി ൻറെ അമ്മ വീട്ടിലെ ത്തിയപ്പോ ഴാണ് മുൻവശ ത്തെ വാതിൽ പൊളിച്ച നിലയിൽ കണ്ടത്. ഉടനേ സമീപത്തെ വീട്ടുകാരെ യും കൂട്ടി പോലീസിൽ വിവരം അറിയിക്കുക യായിരുന്നു. കുന്ദമംഗലം പോലീസ് സ്റ്റേഷനി ലെ എസ്.ഐ സ്ഥലത്തത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദർ ഉടനേ സ്ഥലത്ത് എത്തും. കുറച്ച് ദിവസങ്ങൾ ക്ക് മുമ്പും ഈ ഭാഗത്ത് മോഷ്ടാക്കൾ വീടുകളിൽ കവർച്ച നടത്തിയതായി സമീപ വാസികൾ പറഞ്ഞു. പോലീസ് സമീപത്തെ സി.സി.ടി. വി പരിശോധി ച്ചു വരുന്നു