കുന്ദമംഗലം : മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്താതെ കുന്ദമംഗലത്തെ മറ്റൊരു ഞളിയം പറമ്പാക്കി മാറ്റുന്ന പഞ്ചായത്ത് ഭരണ സമിതിയുടെ അനാസ്ഥക്കെതിരെ യു.ഡി.എഫ് കുന്ദമംഗലം പഞ്ചായത്ത് കമ്മിറ്റി യുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പ്രതിഷേധ ധ്ർണ്ണ നടത്തി,, ഹരിത കർമ്മ സേനകൾ ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ യഥാസമയം കയറ്റി അയക്കാത്തതും സാധനങ്ങൾ കൃത്യമായി സൂക്ഷിക്കാൻ എം. സി. എഫ് സംവിധാനം ഇതുവരെ സ്ഥാപിക്കാത്തതും പ്രശ്നം കൂടുതൽ വഷളാക്കിയിട്ടുണ്ട്, അങ്ങാടിയിലെ ട്രൈനെജുകൾ മഴക്ക് മുൻപേ വൃത്തിയാക്കാത്തത് കാരണം റോഡിലൂടെ യാണ് മഴപെയ്യുമ്പോൾ അഴുക്ക് വെള്ളം ഒഴുകുന്നത്, ഇത് പകർച്ച വ്യാധികൾ പകരാൻ കാരണമാകും ധർണ്ണ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ആഷിഖ് ചെലവൂർ ഉത്ഘാടനം ചെയ്തു യു.ഡി. എഫ് ചെയർമാൻ സിവി സംജിത്ത് അധ്യക്ഷത വഹിച്ചു അരിയിൽ മൊയ്‌തീൻ, എം ബാബുമോൻ, അബ്ദുറഹ്മാൻ ഇടക്കുനി, വിനോദ് പടനിലം, എം ധനീഷ് ലാൽ,എ കെ ഷൌക്കത്തലി,സി അബ്ദുൾ ഗഫൂർ, യു സി മൊയ്‌ദീൻ കോയ, ഇ ശിഹാബ് റഹ്മാൻ, കെ. കെ. ഷമീൽ, എൻ.എംയൂസുഫ്,പി.കൗലത്ത്,ഫാത്തിമ ജസ്‌ലി,ഷൈജ വളപ്പിൽ,എം.പി കേളു കുട്ടി,ടി.കെ ഹിതേഷ് കുമാർ,ബാബു നെല്ലൂളി,പി ഷൌക്കത്തലി,ജിജിത്ത് കുമാർ,സി.പി രമേശൻ,സുനിൽദാസ് ഐ മുഹമ്മദ് കോയ തുടങ്ങിയവർ നേതൃത്വം നൽകി.