കുന്ദമംഗലം:ഈ വർഷത്തെ സീനിയർ വോളിബേൾ ചാമ്പ്യൻഷിപ്പ് കുന്ദമംഗലം സിന്ധു തിയ്യേറ്ററിനടുത്തുള്ള ഗ്രൗണ്ടിൽ വെച്ച് നടത്താൻ കുന്ദമംഗലത്തെ വ്യാപാര ഭവനിൽ ചേർന്ന സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ ജനപ്രതിനിധികളുടെയും വിവിധ ക്ലബ് ഭാരവാഹികളും പങ്കെടുത്ത സ്വഗത സംഘം രൂപീകരണ യോഗം തീരുമാനിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു മുഹ്സിൻ ഭുപതി അദ്ധ്യക്ഷത വഹിച്ചു. കെ.പി.വസന്തരാജ്, വോളിബോൾ ജില്ലാ സിക്രട്ടറി മൊയ്തീൻകോയ, ഗ്രാമ പഞ്ചായത്ത്പ്രസിഡണ്ട് കെ.പി.കോയ,ക്ഷേമകാര്യ ചെയർമാൻ ടി.കെ.ഹിതേഷ് കുമാർ, സിന്ദുർ ബാപ്പു ഹാജി, ടി.കെ.സൗദ ,ആസിഫ റഷീദ്, പവിത്രൻ, വിനോദ് കുമാർ, സംജിത്ത് സി.വി, എ.കെ.ഷൗക്കത്തലി, എം.വി. ബൈജു തുടങ്ങിയവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാനായി കെ.പി. വസന്തരാജിനെയും ജനറൽ കൺവീനറായി പി.യൂസുഫിനെയും തിരഞ്ഞെടുത്തു മുഹ്സിൻ ഭൂപതി ഓർഗ നൈസർ ആണ് .സാന്‍ഡോസ് ആർട്സ് & സ്പോർട്സ് ക്ലബിന് ഇത് മൂന്നാം തവണയാണ് ലഭിക്കുന്നത് . മുമ്പ് രണ്ട് തവണ കുന്ദമംഗലത്ത് വിജയകരമായി നടത്തിയത് മാനിച്ചാണ് വീണ്ടും ലഭിച്ചത് ഈചാമ്പ്യൻഷിപ്പിൽ നിന്നാണ് നേഷനൽ ചാമ്പ്യൻഷിപ്പിലേക്കുള്ള കളിക്കാരെ ( കേരള ടീം) തിരഞ്ഞെടുക്കുക .സ്വാഗത സംഘം ഓഫീസ് എ.ആർ പ്ലാസ ബിൽഡിംഗിൽ പ്രവർത്തിക്കും . സ്ത്രീ പുരുഷ ടീമുകൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പ് ടിക്കറ്റ് വെച്ച് നടത്തി മിച്ചം വരുന്നതുക അൻപത് ശതമാനം മുഖ്യമന്ത്രിയുടെ ദുരിദാശ്വസ നിധിയിലേക്കും ഇരുപത് ശതമാനം ഗ്രാമപഞ്ചായത്തിനും മുപ്പത് ശതമാനം സാന്‍ഡോസ് ക്ലബിനും ലഭിക്കും.