പടനിലം:എം. ഇ. എസ് മമ്പാട് കോളജ് മുൻ പ്രിൻസിപ്പൽ പ്രൊഫസർ വി.മാമുക്കോയ(82) നിര്യാതനായി. എം. ഇ. എസ് മമ്പാട് കോളജിൽ ദീർഘകാലം ഇംഗ്ലീഷ് വിഭാഗം മേധാവി ആയിരുന്നു. എം. ഇ. എസ് വളാഞ്ചേരി കോളജിൽ പ്രഥമ പ്രിൻസിപ്പൽ, കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗം, അക്കാഡമിക് കൗൺസിൽ അംഗം, എം. ഇ. എസ് മമ്പാട് കോളജ് മാനേജിംഗ് കമ്മിറ്റി പ്രസിഡൻ്റ്, എം. ഇ. എസ് മലപ്പുറം ജില്ലാ പ്രസിഡൻ്റ്, എം. ഇ. എസ് സെൻട്രൽ കമ്മിറ്റി അംഗം, മമ്പാട് എം.ഇ.എസ് യതീം ഖാന പ്രസിഡൻ്റ് തുടങ്ങിയ പദവികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്
ആരാമ്പ്രത്തെ പരേതനായ വട്ടകണ്ടത്തിൽ ഹുസൈൻ്റെയും അത്തിക്കമണ്ണിൽ ആസിയ ഉമ്മയുടെയും മകനാണ്.മക്കൾ: നസീർ ഹുസൈൻ(ഖത്തർ പെട്രോളിയം), ശരീഫ ബാനു(ചേന്ദമംഗല്ലൂർ),ഡോക്ടർ ഷാഹിന ബാനു. ജാമാതാക്കൾ: ഹാഷിം(ബിസിനസ്സ് ഖത്തർ),ജാസിം(സീനിയർ വൈസ് പ്രസിഡൻ്റ് ഇൻഡസ് ഇൻഡ് ബാങ്ക് ബംഗളൂരു).സഹോദരങ്ങൾ: പരേതനായ വി.മുഹമ്മദ്(റിട്ട:സീനിയർ സൂപ്രണ്ട് പീ.ഡബ്ല്യു.ഡി), എ.പി അലി(റിട്ട: അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് നാഷണൽ ഹൈവേ), സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ എ. പി കുഞ്ഞാമു(റിട്ട: കനറാ ബാങ്ക് ഉദ്യോഗസ്ഥൻ), എ. പി അബൂബക്കർ(മുൻ ന്യൂസ് എഡിറ്റർ മാധ്യമം), പരേതയായ പാത്തൂട്ടി (ആരാമ്പ്രം), കദീജ(കുറ്റിക്കാട്ടൂർ). ഖബറടക്കം ആരാമ്പ്രം വാരിപ്പുറം ജുമാ മസ്ജിദിൽ ഇന്ന് വൈകീട്ട് 7 മണക്ക്.