കുന്ദമംഗലം : കാരന്തൂർ മാർകസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ 34 വർഷത്തെ സേവനത്തിന് ശേഷം എ.കെ. അഷറഫ് മാസ്റ്റർ ഇന്ന് വിരമിക്കുകയാണ്. 1990 സർവീസിൽ കയറിയ അഷ്റഫ് ഒട്ടനവധികായിക താരങ്ങളെ വാർത്തെടുത്തിട്ടുണ്ട്. നിരവധി ശിഷ്യന്മാർ കായികാധ്യാപകരുമാണ്. കോഴിക്കോട്സോഫ്റ്റ്ബോൾ ഗെയിം പരിജയപ്പെടുത്തിയതും സെപക് താക്രോ ഫൂട്ട് വോളി എന്നീ ഗെയിമുകൾ കേരളത്തിൽ പരിജയപ്പെടുത്തിയതുംഇദ്ദേഹമാണ്.12 ഓളം സംസ്ഥാന സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പ് കോഴിക്കോട്ട് ഓർഗനൈസിന് സെക്രട്ടറി യായി നടത്തിയിട്ടുണ്ട്. 2011 ൽ കോഴിക്കോട്ട് പോളിടെക്നിക് ഗ്രൗണ്ടിൽ നാഷണൽ ജൂനിയർ സെപക് താക്രോ ചാമ്പ്യൻഷിപ്പ് നടത്തുകയും തുടർന്ന് ബാങ്കോക്കിൽ വെച്ച് നടന്ന വേൾഡ് സെപക് താക്രോ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ഇന്ത്യൻ ടീം മിന്റെ പരിശീലകനും ,ജാർക്കണ്ടിൽ വെച്ച് നടന്ന 34 ആമത് ദേശീയ ഗെയിംസിൽ ഓഫീഷ്യലുമായിരുന്നു. നിരവധി ഇന്ത്യൻ ടീമിന്റെ മാനേജരായി പല രാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്.തന്റെ പ്രവർത്തനംകൊണ്ട് സ്പോർട്സ് കോട്ടയിലൂടെ വിവിധ കോഴ്സുകൾ കഴിഞ്ഞു ജോലി ലഭിച്ചവർ ധാരാളമുണ്ട്.
2015 ൽ സംസ്ഥാന സ്കൂൾ അത്ലറ്റിക് ചാമ്പ്യൻഷിപ്പും തുടർന്ന് ആവർഷം തന്നെ ദേശീയ സ്കൂൾ കായിക മേളയും ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ നടത്തിയത് ഇദ്ദേഹം കോഴിക്കോട് ജില്ലാ സ്കൂൾ ഗെയിംസ് അസോസിയേഷന്റെ സെക്രട്ടറി എന്നനിലക്ക് മുൻകൈ എടുത്തത് കൊണ്ടാണ് കോഴിക്കോടിന് ഈ അവസരം ലഭിച്ചത്.ഈ മേളക്ക് സ്കൂൾ ഗെയിംസ് അസോസിയേഷന്റെ മികച്ച സംഘാടനത്തിനുള്ള പുരസ്കാരം ലഭിച്ചിരുന്നു. 14 വർഷം കുന്ദമംഗലം ഉപജില്ലാ സ്കൂൾ ഗെയിംസ് അസോസിയേഷൻ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്
ഇപ്പോൾ ജില്ലാ സ്പോർട്സ് കൗൺസിൽ മെമ്പറും കേരള സോഫ്റ്റ്ബോൾ അസോസിയേഷന്റെ വൈസ് പ്രസിഡണ്ടും ഫൂട്ട് വോളി അസോസിയേഷൻ ദേശീയ സെക്രട്ടറി ജനറലുമാണ്.
കായിക മേഖലക്ക് പുറമെ വിദ്യാഭ്യാസ മേഖലയിലെ കലാമേളകളിൽ ശാസ്ത്ര മേളകളിലും എല്ലാവർഷവും സബ് ജില്ലാ തലത്തിൽ സംഘാടകനാവരുണ്ട്. 2018 -ൽ കോഴിക്കോട് വെച്ച് നടന്ന സംസ്ഥാന ശാസ്ത്രമേളയിലും പ്രോഗ്രാം കൺവീനർ ആയിരുന്നു.
റിട്ടയർമെന്റിനു തൊട്ട് മുൻപ് 2024 ജനുവരിയിൽ മാർക്കസ് ഹൈസ്കൂളിൽ ഇദ്ദേഹം കൺവീനറായി ഒരു കേക്ക് ചലഞ്ച് നടത്തി സ്കൂളിന്റെ ഹാൾ നവീകരണത്തിനുള്ള ഫണ്ട് സ്വരൂപിച്ചിട്ടുണ്ട്.