കട്ടാങ്ങൽ : ജനാധിപത്യത്തോടും ജനങ്ങളോടും പ്രതിബദ്ധതയില്ലാത്ത കേന്ദ്ര കേരള ഭരണകൂടത്തോടുള്ള പ്രതിഷേധാഗ്നി തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു സി രാമൻ പറഞ്ഞു ചാത്തമംഗലം പഞ്ചായത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചെയർമാൻ ടി കെ സുധാകരൻ അധ്യക്ഷത വഹിച്ചു.കൺവീനർ അഹമ്മദ് കുട്ടി അരയങ്കോട് സ്വാഗതം പറഞ്ഞു. കെ. മൂസ്സ മൗലവി,ദിനേശ് പെരുമണ്ണ,വിനോദ് പടനിലം,ഒ.ഹുസൈൻ, ടി കെ വേലായുധൻ,എൻ എം ഹുസൈൻ എൻ. പി. ഹമീദ് മാസ്റ്റർ ഇ.എം ജയപ്രകാശ്,ടി.ടി മൊയ്തീൻ കോയ, പിടി അബ്ദുള്ള മാസ്റ്റർ,എം കെ അജീഷ്,എ കെ ഇബ്രാഹിം ഹാജി, കെ ശശിധരൻ,ശരീഫ് മലയമ്മ, ജബ്ബാർ മലയമ്മ, ഉമ്മർ വെള്ളലശ്ശേരി,ഇ പി അസീസ്,ടി ബൈജു, ഷാഫി മാസ്റ്റർ,കുഴിക്കര അബ്ദുറഹിമാൻ,റാഫി പി എച്ച് ഇ ഡി,എം. കെ നദീറ ബുഷ്റ കളൻതോട്, മുംതാസ് ഹമീദ്, ഫാസിൽ കളൻതോട്, റഫീഖ് പുള്ളാവൂർ സംസാരിച്ചു.
ചാത്തമംഗലം പഞ്ചായത്തിൽ രണ്ട് മേഖലകളായി കമ്മിറ്റിക്ക് രൂപം നൽകി. കെട്ടാങ്ങൽ മേഖല എൻ. പി. ഹമീദ് മാസ്റ്റർ ( ചെയർമാൻ) ടി കെ സുധാകരൻ( ജനറൽ കൺവീനർ) അരവിന്ദൻ നെച്ചൂളി (ട്രഷറർ) വെള്ളലശ്ശേരി മേഖല എൻ. എം ഹുസൈൻ (ചെയർമാൻ) ടി കെ വേലായുധൻ (ജനറൽ കൺവീനർ) കുഴിക്കര അബ്ദുറഹിമാൻ ( ട്രഷറർ ) തെരഞ്ഞെടുത്തു.