കുന്ദമംഗലം:ചാത്തമംഗലം എൻഐടി ഗ്രൗണ്ടിൽ വെച്ച് ഈ മാസം 24, 25 തിയ്യതികളിൽ നടക്കുന്ന 28 ആമത് സംസ്ഥാന സബ് ജൂനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പ് ലോഗോ പിടിഎ റഹീം എം എൽ എ കുന്ദമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ”കെ ജെ പോളിന് നൽകി പ്രകാശനം ചെയ്തു.ഓർഗനൈസിംഗ് കമ്മിറ്റി ട്രഷറർ കെ പി വസന്ത രാജ് അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എ കെ മുഹമ്മദ് അഷ്റഫ് ,കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ട് ബാബു നെല്ലൂളി, പബ്ലിസിറ്റി കൺവീനർ, അബൂബക്കർ കുന്ദമംഗലം, ഇ.റിയാസു റഹ്മാൻ എന്നിവർ പങ്കെടുത്തു.