കുന്ദമംഗലം: പതിറ്റാണ്ടുകൾ പഴക്കമുള്ളകാരന്തൂർ മഹല്ല് ജുമാമസ്ജിദ് നിർമ്മാണ പ്രവൃത്തി പൂർത്തി കരിച്ച് 18 ന് ഞാറാഴ്ച മഗ്‌രിബ് നമസ്കാ രത്തിന് നേതൃത്വം നൽകി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹി കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 1981 മുതൽ 51 അംഗ ഭരണ സമിതിയാണ് ഇവിടെ ഭരണം നടത്തി വരുന്നത്. സമസ്ത കേരള ജംയത്തുൽ ഉലമയുടെ കീഴിലാണ് പള്ളി . നിലവിൽ എൻ ബീരാൻ ഹാജി പ്രസിഡണ്ട് , ടി.സി. മുഹമ്മദ് ഹാജി , ടി. ആലിഹാജി വൈസ് പ്രസിഡണ്ട് മാർ പി.കെ. അബൂബക്കർ ജനറൽ സിക്രട്ടറി , വി.സി. മുഹമ്മദ് ഹാജി ജോയൻറ് സിക്രട്ടറി , മുഹമ്മദ് മാസ്റ്റർ തടത്തിൽ ട്രഷറർ എന്നീ അംഗങ്ങൾ അടങ്ങുന്നതാണ് കമ്മറ്റി . ഒന്നര വർഷം മുമ്പ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ആണ് നവീകരണ പ്രവൃത്തിക്ക് തറക്കല്ലിട്ടത് . 16 ന് ഇന്ന് ഖബർ സിയാറത്തോടെ ആരംഭിക്കുന്ന പരിപാടിക്ക് പ്രസിഡണ്ട് എൻ. ബീരാൻ ഹാജി പതാക ഉയർത്തു ന്നതോടെ തുടക്കമാകും തുടർന്ന് 7 മണിക്ക് മഹ് ഷൂഖ് തങ്ങൾ മജ്ലിസ് നൂർ പരിപാടിക്ക് നേതൃത്വം നൽകും. 17ന് രാവിലെ 8 മുതൽ വൈകുന്നേരം 5 വരെ മഹല്ലിലെ സ്ത്രീകൾക്ക് പള്ളി കാണാൻ അവസരം ഒരുക്കിയി ട്ടുണ്ട്. രാത്രി 7.30 ന് ശിഹാബുദ്ധീൻ അമാനിയുടെ പ്രഭാഷണം ഉണ്ടായിരി ക്കും. 18 ന് മഗ് രിബ് നമസ്കാരത്തിന് ശേഷം നേതൃത്വം നൽകി സാദിഖലി തങ്ങൾ ഉദ്ഘാടനം ചെയ്ത ശേഷം നടക്കുന്ന പൊതു സമ്മേളനത്തിൽ പിടിഎ റഹീം എം.എൽ. എ , ആർ.വി. കുട്ടിഹസ്സൻ ദാരിമി , അബൂബക്കർ ഫൈസി മലയമ്മ , അബ്ദുൽ റഊഫ് യമാനി , റാഷിദ് യമാനി , കെ.എസ് ഇബോഹിം മുസ്ല്യാർ , അസ്ലം ബാഖഫി പാറന്നൂർ , മുഹമ്മദ് ബാഖവി അൽ ഖാസിമി , റാഷിദ് യമാനി മുണ്ടക്കൽ , ഫൈസൽ സഅദി , റഫീഖ് സഖാഫി , മുനീർ ഫൈസി , യാസിർ സഖാഫി തുടങ്ങിയവർ പങ്കെടുക്കും . 19 ന് തിങ്കളാഴ്ച രാത്രി 7 ന് നൂറെ അജ്മീർ ആത്മീയ മജ്ലിസ് സദസിന് ബഹു: വലിയുദ്ധീൻ ഫൈസി വാഴക്കാട് നേതൃത്വം നൽകും . വാർത്താ സമ്മേളന ത്തിൽ പ്രസിഡണ്ട് ബീരാൻ ഹാജി ഭാരവാഹി കളായപി.കെ. അബൂബക്കർ , മുഹമ്മദ് മാസ്റ്റർ തടത്തിൽ , ടി.സി. മുഹമ്മദ് ഹാജി , ടി.ആലി ഹാജി , വി.സി. മുഹമ്മദ് ഹാജി , വി.കെ. കുഞ്ഞാലി ഹാജി തുടങ്ങിയവർ പങ്കെടുത്തു