കുന്ദമംഗലം : എസ്. കെ. എസ്. എസ്. എഫ് ജില്ലാ മനുഷ്യജാലിക 26 ന് കുന്ദമംഗലത്ത് നടക്കും ഒരുക്കങ്ങൾ പൂർത്തിയായി . രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ ‘ എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി റിപ്പബ്ലിക് ദിനത്തിൽ ജില്ലാ തലങ്ങളിൽ നടത്തുന്ന മനുഷ്യ ജാലികയുടെ ഭാഗമായി ജനുവരി 26 ന് കോഴിക്കോട് കുന്ദമംഗലത്ത് ആയിരങ്ങളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. ഇന്ത്യയുടെ പരമോന്നത ഭരണ ഘടന നിലവിൽ വന്ന ജനുവരി 26 റിപ്പബ്ലിക് ദിനമായി ആചരിക്കുന്നത് ഭരണഘടനയുടെ പ്രാധാന്യവും അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും തലമുറകൾക്ക് കൈമാറാനും പ്രചരിപ്പിക്കാനും ലക്ഷ്യം വെച്ച് എസ്.കെ.എസ്.എസ്.എഫ് വർഷങ്ങളായി റിപ്പബ്ലിക് ദിനത്തിൽ നടത്തിവരുന്ന ശ്രദ്ധേയവും വ്യത്യസ്തവുമായ പരിപാടിയാണ് മനുഷ്യ ജാലിക. കുന്ദമംഗലത്ത് വൈകിട്ട് 4 മണിക്ക് കേന്ദ്രത്തിലേക്ക് റാലിയോട് കൂടി ആരംഭിക്കും. ഗ്രൗണ്ടിൽ ബഹുജനങ്ങൾ കൈകൾ കോർത്ത് അണിചേരുന്ന പരിപാടി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് സയ്യിദ് മുബശ്ശിർ തങ്ങൾ ജമലുല്ലൈലി അദ്ധ്യക്ഷത വഹിക്കും സലാഹുദ്ധീൻ ഫൈസി വല്ലപ്പുഴ മുഖ്യ പ്രഭാഷണം നിർവ്വഹിക്കും സമസ്ത സെക്രട്ടറി കെ.ഉമർ ഫൈസി മുക്കം ,സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായിട്ടുള്ള എ.വി. അബ്ദുറഹിമാൻ മുസ്ലിയാർ, ഒളവണ്ണ അബൂബക്കർ ദാരിമി, പി.ടി.എ. റഹിം എം.എൽ.എ തുടങ്ങി മത, സാമൂഹിക ,രാഷ്ട്രീയ , രംഗത്തെ പ്രമുഖരും സംസ്ഥാന ജില്ലാ നേതാക്കളും പരിപാടിയിൽ സംബന്ധിക്കും കൃത്യം നാലുമണിക്ക് കാരന്തൂർ പാലക്കൽ പെട്രോൾ പമ്പിന് സമീപത്തുനിന്ന് റാലി ആരംഭിച്ചു സമ്മേളന നഗരിയിൽ സമാപിക്കും ജില്ലയിലെ 25 മേഖലയിൽ നിന്ന് പ്രാസ്ഥാനിക ബന്ധുക്കളും പ്രവർത്തകരും റാലിയിലും തുടർന്ന് നടക്കുന്ന പരിപാടികളിലും സംബന്ധിക്കും. .