കുന്ദമംഗലം : തദ്ധേശ സ്ഥാപനങ്ങളെ തകർക്കുന്ന സർക്കാർ നീക്കത്തിനെതിരെ മുസ്ലിം ലീഗ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഈ മാസം 24 ന് നടത്തുന്ന സെക്രട്ടേ
റിയറ്റ് മാർച്ചിന്റ മുന്നോടിയായി സംസ്ഥാന വ്യാപകമായി ഗ്രാമപഞ്ചായത്ത് ഓഫീസുകൾക്ക് മുന്നിൽ നടത്തുന്ന പ്രതിഷേധ കൂട്ടായ്മയുടെ ഭാഗമായി
കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് മുസ് ലിം ലീഗ് ജനപ്രതിനിധികളുടെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു സി രാമൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ അലവി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം ബാബുമോൻ, സെക്രട്ടറി സി പി ശിഹാബ്, .
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ കെ സി നൗഷാദ്, പി കൗലത്ത്, ഫാത്തിമ ജെസ്ലി, യു സി ബുഷ്റ, ഷമീറ അരീപ്പുറം പ്രസംഗിച്ചു.