കുന്ദമംഗലം. മലയമ്മ യൂനിറ്റ് എസ് വൈ എസ് സാന്ത്യനം കമ്മറ്റിയുടെ നേതൃത്വത്തിൽ ചൂലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തുന്ന രോഗികൾക്ക് സ്ഥിരമായി സൗജന്യമായി മരുന്നുകൾ വാങ്ങുന്നതിനുള്ള ബോട്ടിൽ വിതരണം ആരംഭിച്ചു. യാത്രാ സൗകര്യം കുറവായ ഈ ഭാഗത്ത് ആശുപത്രി ലെത്തുന്ന രോഗികൾക്ക് കിലോമീറ്ററുകൾ യാത്ര ചെയ്താൽ മാത്രമേ ആവിശ്യമുള്ള വസ്തുക്കൾ ലഭിക്കുകയുള്ളൂ. ഇതിന് പരിഹാരമായി ആശുപത്രിയിലേക്ക് സാന്ത്യനം കമ്മറ്റിയുടെ കീഴിൽ വിവിധങ്ങളായ സൗകര്യ ങ്ങളൊരുക്കുവാനും തീരുമാനിച്ചു. ആദ്യഘട്ടമായി നടന്ന രോഗികൾക്കുള്ള ബോട്ടിൽ വിതരണം പി .ടി.എ റഹീം എം എൽ എ ഉദ്ഘാടനം ചെയ്തു.ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ് ബീന അധ്യക്ഷയായിരുന്നു. മെഡിക്കൽ ഓഫീസർ ഡോ സുനിൽ കുമാർ, ഗ്രാമ പഞ്ചായത്ത് മെമ്പർ നാരായണൻ നമ്പൂതിരി, എൻ.കെ.സി അബ്ദുല്ല, കോട്ടക്കൽ അബ്ദുറഹിമാൻ, പി.കെ കുഞ്ഞായിൻഹാജി, പി അഹമ്മദ് കുട്ടി മുസ്ല്യാർ, മുഹമ്മദ് കാട്ടാപൊയിൽ, അബ്ദുസലാം മാസ്റ്റർ, ടി അബ്ദുസലാം, ഇബ്രാഹിം കുട്ടി അൽതമീമി, അബ്ദുന്നാസർ മദനി, എന്നിവർ പ്രസംഗിച്ചു. ഫോട്ടോ. ചൂലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മലയമ്മ എസ്.വൈ എസ്, സാന്ത്വനം കേന്ദ്രം നൽകിയ ബോട്ടിൽ പി.ടി.എ റഹീം എം എൽ എ ഏറ്റുവാങ്ങുന്നു.