കുന്ദമംഗലം: പരിശുദ്ധ ഹജ്ജ് കർമ്മത്തിന് അപേക്ഷ ക്ഷണിച്ച പശ്ചാതലത്തിൽ സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെ കീഴിലുള്ള കുന്ദമംഗലം ഭാഗത്തെ ഹജ്ജ് ഹെൽപ്പ് ഡെസ്ക് ഈ മാസം 10 മുതൽ 20 വരെ നടക്കും.
ആനപ്പാറ ഖസ് ർ ഓഡിറ്റോറിയത്തിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാല് വരെയാണ് ക്യാമ്പ്. ഹജ്ജ് കമ്മറ്റി ടൈനർമാരുടെ സൗജന്യ സേവനം ഇവിടെ ലഭ്യമാകും
പുതുതായുള്ള അപേക്ഷകർ പാസ്പോർട്ട്, ഫോട്ടോ, വാക്സിൻ സർട്ടിഫിക്കറ്റ്, ബാങ്ക് പാസ് / ബുക്ക് ചെക്ക് ലീഫ്, രക്ത ഗ്രൂപ്പ്,, അധാർ കാർഡ്, നോമിനി അഡ്രസ് ,ഫോൺ നമ്പർ കരുതണം. ബന്ധപ്പെടേണ്ട നമ്പർ. 7558930263.