കുന്ദമംഗലം : ഭിന്നശേഷി കുട്ടികൾക്കും അമ്മമാർക്കും എൽ ഇ ഡി ബൾബുകൾ നിർമ്മിക്കാൻ പരിശീലനം നൽകി എൻ എസ് എസ് വോളൻ്റിയർമാർ അന്താരാഷ്ട ഭിന്നശേഷി ദിനത്തോടെ അനുബന്ധിച്ച് ഭിന്നശേഷികുട്ടികൾക്കും അവരുടെ അമ്മമാർക്കും എൽ ഇ ഡി ബൾബുകൾ നിർമ്മിക്കാൻ പരിശീലനം നൽകി പെരിങ്ങളം ഗവ ഹയർസെക്കൻഡറി സ്ക്കൂൾ എൻ എസ് എസ് വോളൻ്റിയർമാർ. എൽ ഇ ഡി ബൾബുകളുടെ പാർട്ടുകൾ വാങ്ങി ഒഴിവു സമയങ്ങളിൽ വീട്ടിൽ ഇരുന്നു അയാസരഹിതമായി ചെയ്യാൻ പറ്റുന്ന രീതിയിലുള്ള പരിശീല പദ്ധതിയാണ് വോളൻ്റിയർമാർ തയ്യാറാക്കിയത്. മാവൂർ ബി ആർ സി യുടെ കീഴിൽ വരുന്ന കുട്ടികളും അമ്മമാരും സ്പെഷ്യൽ എഡ്യുക്കേഷൻ അധ്യാപകരും പങ്കെടുത്ത പരിപാടിയിൽ തൊണ്ണൂറ് ഒൻപത് വാട്ടിന്റെ ബൾബുകൾ നിർമ്മിച്ചു. സ്വന്തമായി വീട്ടിൽ ഒരു യൂണിറ്റ് തുടങ്ങുന്നതിൻ്റെ ആവശ്യകതയും അത് നടപ്പാക്കി വിൽപ്പന നടത്തുന്നതിൻ്റെ മാർഗ്ഗനിർദേശങ്ങളും നൽകിയാണ് പരിശീലന പരിപാടി അവസാനിപ്പിച്ചത്. ഈ എൻ എസ് എസ് യൂണിറ്റ് അവരുടെ സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിനായി സ്ക്കൂൾ എൻ എസ് എസ് യൂണിറ്റിൻ്റെ പേരിൽ തന്നെ എൽ ഇ ഡി ബൾബുകൾ നിർമ്മിച്ച് വിൽപ്പന നടത്തുന്നുണ്ട്. ഈ പരിപാടിയുടെ ഉത്ഘാടനം പെരിങ്ങോളം ഗവ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അരിയില്‍ അലവി നിർവഹിച്ചു. എസ് എം സി ചെയർമാൻ ശബരി മുണ്ടയ്ക്കൽ അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പൾ സിന്ധു ഇ എസ് സ്വാഗതം പറഞ്ഞു. പി ടി എ എക്സിക്യൂട്ടിവ് അംഗങ്ങളായ ആർ വി ജാഫർ, ഹാരിസ് പി. സീനിയർ അധ്യാപകരായ യു അനിൽ കുമാർ, ശ്രീവിദ്യ എം പി, എന്നിവർ ആശംസ അർപ്പിച്ചു. എൻ എസ് എസ് വോളൻ്റിയറായ അനുശ്രീ നന്ദി പറഞ്ഞു. വോളൻ്റിയർ ലീഡർ അമാൻ അഹമ്മദ് പി പ്രോഗ്രാം ഓഫിസർ രതീഷ് ആർ നായർ എന്നിവർ പരിശീലന പരിപാടിയിൽ ക്ലാസുകൾ കൈകാര്യം ചെയ്തു. വോളൻ്റിയർ ലീഡർമാരായ ശ്രേയ പി, നിയ പി, മുഹമ്മദ് നാസിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.