കുന്ദമംഗലം: നവകേരള യാത്രക്ക് കുന്ദമംഗലം പഞ്ചായത്ത് അധികൃതർ എല്ലാ മെമ്പർമാരും അറിയാതേ അരലക്ഷം രൂപ പാസാക്കാൻ ശ്രമിച്ചത് യു.ഡി. എഫ് അംഗങ്ങൾ ചോദ്യം ചെയ്തതോടെ ഗ്രാമപഞ്ചായത്ത് ഓഫീസ് പ്രധിഷേധജ്വാലയായി . ഇതിനിടെ യു.ഡി.എഫ് നേതാക്കളായ എം. ബാബുമോനും സംജിത്തും സെക്രട്ടറിയെ കണ്ട് കഴിഞ്ഞ ഭരണ സമിതിയുടെ മിനിട്സ് നൽകണം എന്നാവശ്യപെട്ടപ്പോൾ പോലീസിനെ വിളിച്ച് നേതാക്കളെ അറസ്റ്റ് ചെയ്യാൻ ആവശ്യപെട്ടതോടെ രംഗം കൂടുതൽ വഷളായി . വിവരമറിഞ്ഞ് എത്തിയ നേതാക്കളും യു.ഡി.എഫ് പ്രവർത്തകരും അരലക്ഷം നൽകാൻ ഭരണ സമിതി പാസാക്കിയ മിനുട്ട്സിൻ്റെ കോപ്പി തരാതേ പിരിഞ്ഞു പോകില്ലെന്ന ഉറച്ച തീരുമാന മെടുത്തതോടെ പോലീസും ഭരണസമിതി കാരും നടത്തിയ ചർച്ചയിൽ കഴിഞ്ഞ ബോർഡ് മീറ്റിങ്ങ് മിനിട്സിൻറെ കോപ്പി നൽകാമെന്ന റിയിച്ചതിനെ തുടർന്നാണ് പ്രതിഷേധം ശാന്തമായത് ഇക്കയിഞ്ഞ ഏഴാം തിയ്യതി ബോർഡ് മീറ്റിംഗിൽ തീരുമാനം എടുത്തില്ലെന്നും അന്ന് എടുത്തതീരുമാനം 26 ന് കുന്ദമംഗലത്ത് നടക്കുന്ന നവകേരള സദസ്സ് ഹരിത ചട്ടം കുടുംബാരോഗ്യ ഹെൽത്ത് ഇൻസ്പെക്ടറെ അധികാര പെടുത്തിയത് അംഗീകരിച്ചത് മാത്രമാണെന്നും 20 ന് തിങ്കളാഴ്ച നടന്ന ബോർഡ് മീറ്റിംഗിൽ നവം കേരളം തുടർ തീരുമാനപ്രകാരം അരലക്ഷം നൽകുകയല്ലേ എന്ന ചോദ്യമാണ് യു.ഡി.എഫ് ജനപ്രതിനിധികളെ ചൊടിപ്പിച്ചത് . ഇതിനിടെ ഉടൻ വരൂ എന്ന പഞ്ചായത്തിന്റെ വിളികേട്ട് എത്തിയ പോലീസ് കാണിച്ച ആവേശവും യു.ഡി. എഫ് നേതാക്കളെ പിടിച്ചു വലിച്ചതും ഒഴിവാക്കാമായിരുന്നുപോലീസിനും ബോധ്യപെട്ടു. യു.ഡി.എഫ് നേതാക്കളായ യു.സി. രാമൻ , എം.വി. സംജിത്ത് ,ഒ. ഉസ്സയിൻ , എം. ധനീഷ് ലാൽ , ബാബു നെല്ലൂളി ,എം. ബാബുമോൻ , ഷൈജവളപ്പിൽ , പി.കൗലത്ത് , ജിഷ ചോലക്ക മണ്ണിൽ , സി. അബ്ദുൽ ഗഫൂർ ,ലീന വാസുദേവൻ , എൻ.എം യൂസുഫ് കെ.കെ.സി. നൗഷാദ് , ഐ. മുഹമ്മദ് കോയ , അംബികദേവി , യു.സി. ബുഷ്റ, ഫാത്തിമ ജെസ്ലി, സിദ്ധീഖ് തെക്കയിൽ , കെ.കെ. ഷെമീൽ , എം.വി. ബൈജു നേതൃത്വം നൽകി. ഇനി എൽ ഡി. എഫ് ഭരിക്കുന്ന പഞ്ചായത്തിൽ നിന്നും അരലക്ഷം കൊടുക്കണമെങ്കിൽ 22 ന് ബുധനാഴ്ച നടക്കുന്ന ബോഡ് മീറ്റിംഗിൽ പാസായാലേ നടക്കൂ