കുന്ദമംഗലം:കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് അധ്യാപന രംഗത്ത് അത്യാധുനിക ബോധനരീതികൾ പ്രായോഗികമാക്കണമെന്ന് കുന്ദമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ജെ പോൾ പറഞ്ഞു. കുന്ദമംഗലത്ത് ഉപജില്ല അറബിക് അധ്യാപക അക്കാദമിക് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട്, വയനാട് ജില്ലാ മുസ്‌ലിം വിദ്യാഭ്യാസ ഇൻസ്പെക്ടർ ടി. ഫൈസൽ അധ്യക്ഷത വഹിച്ചു. ഉബുണ്ടു അറബിക് ക്ലാസ് റൂം, സമഗ്രയിലൂടെ സമഗ്രത, ഐ.ടിയിലെ പുതിയ സങ്കേതങ്ങൾ തുടങ്ങി ഐ.ടി സെഷനുകളിലായി യഥാക്രമം എം.കെ അബ്ദുൽ റസാഖ്, കെ.പി ഹാഷിദ്, ടി. മുഹമ്മദലി ടി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. റവന്യൂ ജില്ല അറബിഅധ്യാപക മത്സരങ്ങളിലേക്കുള്ള മത്സരാർത്ഥികളെ തെരഞ്ഞെടുത്തു. മുഹമ്മദ് യാസീൻ, കെ.എം.എ റഹ് മാൻ ചെറൂപ്പ, എ.സി അഷറഫ്, എൻ. ജാഫർ, ഇൻസാഫ്, അബൂബക്കർ നിസാമി, കെ.ടി മുജീബുദ്ദീൻ, കെ.ജലീൽ,ഹാഫിസ് റഹ്മാൻ, ഒ.ടി ഷെഫീഖ്, ഇ. അബ്ദുൽ അസീസ് ഇ, സി. നജ്മ, വി.ഹഫ്സത്ത്,ജംഷീന പയമ്പ്ര, ഒ.കെ ഖദീജ, പി.കെ ശരീഫ തുടങ്ങിയവർ സംസാരിച്ചു.