കുന്ദമംഗലം : കാരന്തുർ ഓവുങ്ങര -എടക്കുനി റോഡ് താഴ്ന്നത് റിപ്പയർ ചെയ്യാൻ നടപടി സ്വീകരി ക്കണമെന്ന് പ്രദേശവാസികൾ ഗ്രാമപഞ്ചായത്ത് അധികൃതരോട് ആവശ്യപെട്ടു. റോഡിൻറെ ശോചനീയവസ്ഥ മൂലം കഴിഞ്ഞ ദിവസം ഒരു ലോറി അപകടത്തിൽ മറിഞ്ഞിരുന്നു .
മാസങ്ങളോളമായി തോടിന്റെ സൈഡ് കോൺഗ്രീറ്റ് തകർന്നിട്ട്
മഴകാലം ആയാൽ തോട്ടിലൂടെ വെള്ളം കുത്തി ഒലിച്ചു പോവുകയും തോട് നിറഞ്ഞു കവിഞ് വെള്ളം ഒഴുകുകയും ചെയ്യുന്നത് പതിവാണ്
കൂടാതെ ഉറവ് വെള്ളവും ഉണ്ടാവാറുണ്ട്
മഴക്കാലം കഴിഞ്ഞാൽ പലയിടങ്ങളിലും വലിയ ഗർത്തങ്ങളും, ഇടിച്ചിലും ഉണ്ടാവാറുണ്ട്
ഇതുമൂലം വാഹനങ്ങൾ കടന്ന് പോവുമ്പോൾ വലിയ അപകടങ്ങൾ സംഭവിക്കുന്നു
ബന്ധപ്പെട്ട അധികാരികൾ ആവിശ്യമായ അറ്റകുറ്റ പണികൾ നടത്താത്തത്
കൊണ്ടാണ് ഇത്തരത്തിൽ അപകടങ്ങൾ പതിവാകുന്നത്
അടിയന്തിരമായി സർക്കാർ ഫണ്ട് ഉപയോഗപ്പെടുത്തി റോഡിന്റെ സൈഡ് കോൺഗ്രീറ്റ് ചെയ്ത് ബലപ്പെടുത്തണമെന്ന് ആവിശ്യപ്പെട്ട് പരിസരവാസികൾ നിരവധി അപേക്ഷകൾ പഞ്ചായത്ത് അധികാരികൾക്കും മറ്റും നൽകിയിട്ടുണ്ട്
ഇത് വരെ കാര്യമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല
ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് പ്രദേശത്തെ നാട്ടുകാർ തയ്യാറെടുക്കുകയാണ്