കുന്ദമംഗലം: മനസ്സുകൾ ഒന്നാവാൻ ഇനിയുമൊരു വെള്ളപൊക്കം കാത്തിരിക്കരുതെന്നും, വരദാനമായി കിട്ടിയ ആയുസ്സിന്റെ സ്വല്പഭാഗമെങ്കിലും സഹജീവികൾക്ക് സേവനം ചെയ്യാൻ മാറ്റിവെക്കണമെന്നും, സിനി – ആർട്ടിസ്റ്റ് തൽഹത്ത് കുന്ദമംഗലം. പന്തീർപാടം ദേശം അയൽപക്ക വേദിയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദേഹം. സെക്രട്ടറിയായി ദാസൻ എം.പി, ട്രഷറർ യുസുഫ് വയലിൽ എന്നിവരെയും, വൈ. പ്രസിഡന്റ് സഹദേവൻ എം.കെ, ജോ ‘സെക്രട്ടറിമാർ സീനത്ത് പൊയിലിങ്ങൽ, മിന്നത്ത് പൊയിലിങ്ങൾ എന്നിവരേയും 15 അംഗ എക്സിക്യുട്ടീവ് അംഗങ്ങളെയും തെരെഞ്ഞെടുത്തു.യോഗത്തിൽ മുൻ പ്രസിഡന്റ് ബാലൻ എം.പി അദ്ധ്യക്ഷത വഹിച്ചു.യൂസുഫ് വയലിൽ സ്വാഗതവും ദാസൻ എം.പി നന്ദിയും പറഞ്ഞു.