കുന്ദമംഗലം: ഉപജില്ല കലോത്സവത്തിന്റെ ഔദിക ഉദ്ഘാടനം 8 ന് ബുധനാഴ്ച രാവിലെ 10 മണിക്ക് കുന്ദമംഗലം എ.യു.പി. സ്കൂളിൽ പി.ടി.എ റഹീം എം.എൽ എ നിർവ്വഹിക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.മിമിക്രി ആർട്ടിസ്റ്റ് ഗിനീഷ് ഗോവിന്ദ് മുഖ്യാതിഥിയായി പങ്കെടുക്കും പതിവിന് വിപരീത മായി സ്വാഗത ഗാനവും സ്വാഗത നൃത്തവും ഉപജില്ല യിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് അവതരിപ്പിക്കും . 10 ന് നടക്കുന്ന സമാപനം ജില്ലാ പഞ്ചായത്ത് വൈ: പ്രസിഡണ്ട് അഡ്വ: പി. ഗവാസ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി മുഖ്യഥിതിയായി പങ്കെടുക്കും ഉപജില്ലയിലെ 57 സ്കൂളുകൾ പങ്കെടുക്കുന്ന ഊട്ട്പുര കുന്ദമംഗലം ഹൈസ്ക്കൂളിലാണ് സജ്ജീകരിച്ചിരിക്കുന്നത്. കൂപ്പണുകൾ പങ്കെടുക്കുന്ന സ്കൂളിലെ പ്രധാനധ്യാ പകർവശം നൽകിയിട്ടുണ്ട്. 1 മുതൽ 8 വേദികളി ലായാണ് മത്സരം നടക്കുക വേദി 1 ( ഇശൽ ) എയു.പി. സ്ക്കൂൾ കുന്ദമംഗലം , വേദി 2 ( മഞ്ജീരം ) കുന്ദമംഗലം ഹൈസ്ക്കൂൾ , വേദി 3 ( ഗുൽ മോഹർ ) കുന്ദമംഗലം ഹൈസ്ക്കൂൾ , വേദി 4 ( നൂപുരം ) കുന്ദമംഗലം ഹൈസ്ക്കൂൾ , വേദി 5 ( ആരവം ) കുന്ദമംഗലം ഹൈസ്ക്കൂൾ പഴയ യു.പി. ഹാൾ , വേദി 6 ( യവനിക ) എ.എം എൽ.പി. സ്ക്കൂൾ ഗ്രൗണ്ട് , വേദി 7 ( ഗസൽ ) എ എം എൽ.പി സ്ക്കൂൾ , വേദി 8 ( മഞ്ഞ്ജരി ) എ എം എൽ പി.സ്ക്കൂൾ ഇനിയുള്ള മൂന്ന് ദിവസങ്ങൾ കുന്ദമംഗലത്തെ സ്വർഗ്ഗ വിസ്മയകാഴ്ചക്ക് അരങ്ങ് ഉണരുമ്പോൾ വ്യാപാര മേഖലയും ട്രാൻസ് പോർട്ട് മേഖലക്കും പുത്തനു ണർവേകും . പ്രൈമറി തലം മുതൽ ഹയർ സെ ക്കണ്ടറിതലംവരെയുള്ള വിദ്യാർത്ഥി – വിദ്യാർത്ഥിനികൾ മത്സരിക്കാനെത്തു മ്പോൾ വൻ ജന പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി സംഘാടകർ പറഞ്ഞു. സുരക്ഷ കണക്കിലെടുത്ത് ആവശ്യമായ പോലീസ് സംവിധാന വും ഒരുക്കിയിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ജനറൽ കൺവീനർ ഒ . കല , ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത് , ഉപജില്ല വിദ്യഭ്യാസ ഓഫീസർ കെ.ജെ. പോൾ , പി.സി. അബ്ദുൽ റഹീം , അഹമ്മദ് പുതുക്കുടി , സി.കെ. വിനോദ് കുമാർ , യുസുഫ് സിദ്ധീഖ് തുടങ്ങിയവർ പങ്കെടുത്തു