കളൻതോട് : ചാത്തമംഗലം എം.ഇ.എസ് ആർട്സ് ആന്റ് സയൻസ് കോളേജിലെ സമന്വയ മലയാളം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി വാരാഘോഷത്തോടനുബന്ധിച്ച് *എസ്.കെ പൊറ്റെക്കാട് – സഞ്ചാരവും ജീവിതവും* എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഭാഷാ പ്രതിജ്ഞയോടെ ചടങ്ങ് ആരംഭിച്ചു. മുഖ്യാതിഥി പൊറ്റെക്കാടിന്റെ മകളും എഴുത്തുകാരിയുമായ സുമിത്ര പൊറ്റെക്കാട് വിഷയാവതരണം നടത്തി വിദ്യാർത്ഥികളുമായി സംവദിച്ചു. മാനേജ്മെന്റ് ചെയർമാൻ പി.പി.അബ്ദുല്ല കുട്ടി ഉദ്ഘാടനം നിർവഹിച്ചു. . പ്രിൻസിപ്പൽ ഷഫീഖ് ആലത്തൂർ ആധ്യക്ഷ്യം വഹിച്ചു. വൈസ് പ്രിൻസിപ്പൽ പ്രൊഫസർ ഇ. അബ്ദു റസാഖ് മുഖ്യപ്രഭാഷണം നടത്തി . സ്റ്റാഫ് സെക്രട്ടറി സി .എച്ച് സുമയത്ത് ,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഷാഫി കെ. അറബി വിഭാഗം അധ്യക്ഷ റുബീന എൻ , മലയാള വിഭാഗം മോളി എം.എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് വിവിധ മത്സര വിജയികൾക്കുളള ഉപഹാര സമർപ്പണവും വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു. സമന്വയ മലയാളം കൂട്ടായ്മ സെക്രട്ടറി ജനി, അഭിരാമി , ശ്രീലക്ഷ്മി, ഷാഹിൽ, മിൻഹ , മിസ്ഹബ് ,എന്നിവർ നേതൃത്വം നൽകി .മലയാള വിഭാഗം അധ്യക്ഷ റീന ഗണേഷ് സ്വാഗതവും സമന്വയ മലയാളം കൂട്ടായ്മ പ്രസിഡൻറ് വിഷ്ണുപ്രിയ നന്ദിയും ആശംസിച്ചു.