കുന്ദമംഗലം: അഴിമതിയിൽ മുങ്ങികുളിച്ച മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന സിക്രട്ടറി യു.സി. രാമൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻറെ രാജി ആവശ്യപ്പെട്ട് ബുധനാഴ്ച നടക്കുന്ന യു.ഡി.എഫ് സെക്രട്ടറിയേറ്റ് വളയൽ സമരത്തിന്റെ പ്രചണാർതം കുന്ദമംഗലം പഞ്ചായത്ത് യു.ഡി. എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽനടന്ന മേഖല പദയാത്ര കാരന്തൂരിൽ ഉദ്ഘാടനം ചെയ്തു സംസാരി ക്കുകയായിരുന്നു യു.സി. പന്തീർ പാടം മേഖല ജാഥ എൻ സുബ്രമണ്ണ്യൻ, ഉത്ഘാടനം ചെയ്തു, ഖാലിദ് കിളിമുണ്ട , ആശിഖ് ചെലവൂർ , സിവി സംജിത്ത്, അരിയിൽ മൊയ്തീൻഹാജി , എം ബാബുമോൻ, സിപി രമേശൻ,അബ്ദുറഹ്മാൻ മാസ്റ്റർ,സുനിൽദാസ്, അബ്ദുൾ ഗഫൂർ, മനിൽ ലാൽ, സിദ്ദിഖ് തെക്കയിൽ എന്നിവർ ജാഥക്ക് നേതൃത്വം നൽകി, അബ്ദുറഹ്മാൻ ഇടക്കുനി, എംപി കേളുകുട്ടി, ഹംസമാസ്റ്റർ വിനോദ് പടനിലം,അരിയിൽ അലവി,ഒ ഉസ്സൈൻ, എ കെ ഷൌക്കത്ത്, ബാബു നെല്ലൂളി, ഷൌക്കത്തലി, ഹിതേഷ് കുമാർ,ധനീഷ് ലാൽ , യു.സി. മൊയ്തീൻ കോയ , സി.പി. ശിഹാബ് ,കെ ബഷീർ മാസ്റ്റർ ,ഹാരിസ് തറക്കൽ ,ശിഹാബ് പൈങ്ങോട്ടപ്പുറം ,കെ.പി. കോയ ,പി അബുഹാജി, ഒ സലീം,ജിജിറ്റകുമാർ, സുഫിയാൻ, സനൂജ് മുഹമ്മദ് കോയ എന്നിവർ സംസാരിച്ചു