കാരന്തൂർ : കാരന്തൂർ യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത്, സുന്നി യുവജന സംഘം, സുന്നി സ്റ്റുഡന്റ് ഫെഡറേഷൻ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ദ്വിദിന മഹ്ളറത്തുൽ ബദ്രിയ വാർഷിക പരിപാടിക്ക് തുടക്കമായി . നൊച്ചിയിൽ അബൂബക്കർ നഗറിൽ നടന്ന പരിപാടി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി മദ്ഹ് റസൂൽ പ്രഭാഷണം നടത്തി. മുസ്തഫൽ ഫാളിലി കരീറ്റിപറമ്പ് ഉദ്ബോധനം നടത്തി. കോയ ഫരീദ് ഹാജി അധ്യക്ഷത വഹിച്ചു. അക്ബർ ബാദുഷ സഖാഫി പ്രാർത്ഥന നടത്തി. സൈനുദ്ദീൻ നിസാമി സംബന്ധിച്ചു. ശരീഫ് കാരന്തൂർ സ്വാഗതവും മുഹമ്മദ് പാറപ്പുറം നന്ദിയും പറഞ്ഞു.
സമാപന ദിവസമായ നാളെ (തിങ്കൾ) മഹ്ളറത്തുൽ ബദ്രിയ മജ്ലിസിന് എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷൻ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി നേതൃത്വം നൽകും. ഹാഫിള് മുഹമ്മദ് അലി സഖാഫി ചെമ്മാട് ഉദ്ബോധനം നടത്തും. ഹനീഫ് അസ്ഹരി, ദുൽ കിഫ്ലി സഖാഫി, ശുഐബ് അദനി, നവാസ് സഖാഫി, അസ്ലം അഹ്സനി, അർഷാദ് സഖാഫി, ഉസ്മാൻ സഖാഫി സംബന്ധിക്കും.