കുന്ദമംഗലം: കമ്മിറ്റികളും ഭരണാധികാരികളും മഹല്ലിലെ മുഴുവൻ ആളുകളേയും ചേർത്തു നിർത്തുന്നതിലും ഐക്യം സൃഷ്ടിക്കുന്നതിലും മുമ്പിൽ നിന്ന് പ്രവർത്തിക്കണമെന്ന് കേരള വഖഫ് ബോർഡ് മെമ്പർ എം സി മായിൽ ഹാജി അഭിപ്രായപ്പെട്ടു. കാരന്തൂർ മഹല്ല് കുടുംബസംഗമം അൽ ഖറാബ 2023 ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നുഅദ്ദേഹം . മഹല്ല് പ്രസിഡണ്ട് എൻ. ബീരാൻ ഹാജി അധ്യക്ഷത വഹിച്ചു. പരിപാടിയിൽ എസ്. കെ. എം. എം എ സംസ്ഥാന സെക്രട്ടറി ഷാഹുൽ ഹമീദ് മാസ്റ്റർ ” മഹല്ല് ശാക്തികരണം ” എന്ന വിഷയത്തിൽ ക്ലാസ് എടുത്തു ആബിദ് ഹുദവി തച്ചണ്ണ മാതൃകാ കുടുംബ ജീവിതം എന്ന വിഷയത്തിൽ സംസാരിച്ചു സയ്യിദ് നജ്മുദ്ദീൻ പൂക്കോയതങ്ങൾ ദുആ മജ്ലിസിന് നേതൃത്വം നല്കി . ജനറൽസിക്രട്ടറി പി.കെ അബൂബക്കർ ട്രഷറർ മുഹമ്മദ് മാസ്റ്റർ തടത്തിൽ, ടി. ആലിഹാജി, വി.സി. മുഹമ്മത് ഹാജി , ടി.സി. മുഹമ്മദ് ഹാജി , വി.കെ കുഞ്ഞാലി ഹാജി , ഹബീബ് കാരന്തൂർ , സി . അബൂൽ ഗഫൂർ , മഹല്ല് ഖത്തീബ് മുനീർ ഫൈസി , ടൗൺ മസ്ജിദ് ഖത്തീബ് റാഷിദ് യമാനി , വി.കെ ബഷിർ മാസ്റ്റർ , പി. ഹസൻ ഹാജി, സിദ്ദീഖ് തെക്കെയിൽ, ഹാരിസ് തടത്തിൽ , ഹുസൈൻ ഹാജി മാട്ടുമ്മൽ , എം ടി കോയ , പി കോയ മാസ്റ്റർ, പി ഉമ്മർ, സംസാരിച്ചു