കുന്ദമംഗലം : ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.പി. എമ്മിലെ ടി.പി. മാധവന് എതിരെ യു.ഡി. എഫ് അംഗങ്ങൾ ഒപ്പിട്ട് നൽകിയ അവിശ്വാസ പ്രമേയം സെപ്റ്റംബർ 14 ന് ഇന്ന് രാവിലെ 10. 30 ന് ചർച്ച ക്കെടുക്കുകയും പാസാകുകയും ചെയ്തു. . കോഴി ക്കോട് ജില്ലാ പഞ്ചായത്ത് സിക്രട്ടറി മുഹമ്മദ് ശാഫി നിയന്ത്രിച്ചത് . യു.ഡി. എഫ് ധാരണ പ്രകാരം ആദ്യ രണ്ട് വർഷം കോൺഗ്ര സിനും പിന്നീടുള്ള വർഷം മുസ്ലീം ലീ ഗിനുമാണ്. മുന്നണി ധാരണ പ്രകാരം കോൺഗ്രസിലെ ബാബു നെല്ലുളി രാജിവെക്കുകയും ഫിബ്രുവരിയിൽ നടന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ നറുക്കെടുപ്പിലൂ ടെയാണ് സി.പി.എമ്മിലെ ടി.പി. മാധവൻ പ്രസിഡണ്ട് ആയത്. ആകെയുള്ള 19 അംഗങ്ങളിൽ യു.ഡി. എഫ് 10 ഉം എൽ ഡി. എഫ് 9 ഉം ആണ്. മുസ്ലീം ലീഗിലെ അരിയിൽ അലവിയാണ് പുതിയ പ്രസിഡണ്ടായി വരിക അവിശ്വാസ പ്രമേയ ചർച്ചയിൽ യഥാക്രമം മെമ്പർമാരായ ബാബു നെല്ലൂളി , ശിവദാസൻനായർ അജിത , അശ്വതി , ടി.കെ. മീന , രാജിത , അബൂബ ക്കർ എൻ , ശ്യാമള , അരിയിൽ അലവി , ജയപ്രകാശ്, നദീറ , അഡ്വ. കെ.പി. സൂഫിയാൻ , എൻ . ഷിയോലാൽ, ടി.പി. മാധവൻ തുടങ്ങിയവർ പങ്കെടുത്തു . യു.ഡി. എഫ് നേതാക്കളാ യ പി. മൊയ്തീൻ മാസ്റ്റർ , ഖാലിദ് കിളിമുണ്ട , എം. ബാബുമോൻ , വിനോദ് പടനിലം , വി.പി. മുഹമ്മദ് മാസ്റ്റർ , എ.കെ. മുഹമ്മദലി , ഒ. ഉസ്സയിൻ തുടങ്ങിയവർ വേണ്ട നിർദേശങ്ങൾ നൽകാനായി പുറത്ത് ക്യാമ്പ് ചെയ്തിരുന്നു.