കുന്ദമംഗലം :പഴയകാല പത്ര ഏജന്റും റിപ്പോർട്ടറും കുന്ദമംഗലത്തെ ആദ്യ കാല കച്ചവടക്കാരനും നാടക നടനുമായ മുപ്രക്കുന്ന് എം.കെ. വേലായുധൻ ( 90) വിട പറഞ്ഞു .
സംസ്ക്കാരം : ഇന്ന് രാത്രി 7 ന് വെസ്റ്റ് ഹിൽ ശ്മാശാനത്തിൽ .45 വർഷ ത്തോളം കുന്ദമംഗലം പെരിങ്ങൊളം റോഡിൽ പെട്ടികച്ചവടം നടത്തിയിരുന്ന വേലായുധൻ പെയിൻറർ , ആർട്ടിസ്റ്റ് എന്നീ നിലകളിലും വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട് . പയേ കാലത്ത് സൈക്കിളിൽ പുലർച്ചേ പത്രം വീടുകളിൽ
എത്തിച്ചിരുന്ന ഇദ്ദേഹംതന്നെയായിരുന്നു പ്രദേശത്തെ പ്രധാന ചരമവാർത്തയും പത്ര മോഫീസിൽ എത്തിച്ചിരുന്നത് . ദ ഹിന്ദു ദിനപത്രം നാട്ടിലെത്തിച്ച് വിതരണം ചെയ്തിരുന്നു. ആദ്യ കാല പൂജാ കാർമ്മിയുമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് പോലീസ് കസ്റ്റഡി ലെടുത്ത് വയനാട്ടിലേക്ക് നാടുകടത്തപ്പെട്ടിട്ടുണ്ട്
കോൺഗ്രസ് പാർട്ടിയിലൂടെ കടന്ന് വന്ന് ജനസംഘം ആർ. എസ്. എസ് സംഘടനയിലും പ്രവർത്തി ച്ചിരുന്നു. . ഭാര്യ: രാധ. മക്കൾ: പരേതയായ ജലജാമണി, സർവ്വദമനൻ കുന്ദമംഗലം (തലക്കെട്ട് മാനേജിംഗ് എഡിറ്റർ) , കലാവതി (ഹെൽത്ത് കെയർ), ഉദയകുമാർ (സദയം ചാരിറ്റബിൾ ട്രസ്റ്റ് ജന. സെക്രട്ടറി), എം.കെ. രമേഷ് കുമാർ (സീനിയർ സബ് എഡിറ്റർ ജൻമഭൂമി ദിനപത്രം, ചെയർമാൻ സദയം ചാരിറ്റബിൾ ട്രസ്റ്റ് ) . മരുമക്കൾ : എം.കെ.സജീവ് (മുവാറ്റുപുഴ മുനിസിപ്പാലിറ്റി),
ബിന്ദു. എസ് എൻ ,
പവിത്രൻ ( കരുവൻ പൊയിൽ), റെയ്ച്ചൽ , രേഖ പി. ആനന്ദ് (അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ, ചേളന്നൂർ ) സഹോദരങ്ങൾ: പരേതരായ മാളു,കല്യണി, അമ്മു, ജാനകി , ഗോപാലൻ .