കുന്ദമംഗലം: പ്രസ് ക്ലബ് അംഗവും എൻലൈറ്റ് ന്യൂസ് ലേഖകനുമായ ബഷീർ പുതുക്കുടിയെ പെരിങ്ങളം മുണ്ടക്കലിൽ വെച്ച് കഴിഞ്ഞ ദിവസം രാത്രി മർദ്ദിക്കുകയും, അദ്ദേഹം സഞ്ചരിച്ച
കാർ കേടുവരുത്തുകയും ചെയ്ത സാമൂഹ്യ വിരുദ്ധരുടെമാധ്യമ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമത്തിൽ കുന്ദമംഗലം
പ്രസ് ക്ലബ് പ്രതിഷേധിച്ചു . പ്രസ്തുത വാർത്ത പ്രസിദ്ധീകരിച്ച ജനശബ്ദം എഡിറ്റർ സിബ് ഗത്തുള്ളയെ പ്രതികൾ ഫോണിലൂടെ വധഭീഷണി നടത്തിയതിലും യോഗം ഉത്കണ്ഠ രേഖപെടുത്തി . സംഭവത്തിലെ മുഴുവൻ പ്രതികളെയും ഉടൻ പിടികൂടി നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഉയർന്ന പോലീസ് ഉദ്യോഗസ്ഥരെ നേരിൽ സന്ദർശിച്ച് സ്ഥിതികൾ വിലയിരു ത്താനും യോഗം തീരുമാനിച്ചു. യോഗത്തിൽ പ്രസിഡണ്ട് ടി.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അബൂബക്കർ കുന്ദമംഗലം , എം. സിബ്ഗത്തുള്ള, ഹബീബ് കാരന്തൂർ, ബഷീർ പുതുക്കുടി, മുസ്തഫനുസ്രി, സർവ്വദമനൻ, നവാസ് എന്നിവർ പ്രസംഗിച്ചു. ലാൽകുന്ദമംഗലം നന്ദി പറഞ്ഞു.