കുന്ദമംഗലം : സമൂഹത്തിൽ അവശത അനുഭവിക്കുന്നവർക്കൊപ്പം എന്നും നില കൊണ്ടിരുന്ന കുന്ദമംഗലത്തുകാരുടെ ഇക്കായിപതിവ് തെറ്റാതേ ഇത്തവണയും ഓണകിറ്റുമായി എത്തിയത് നിരവധി കുടുംബത്തിന് ആശ്വാസമേകി. പാലക്കൽ അബൂബക്കർ ഉടമസ്ഥതയിലുള്ള ,പാലക്കൽ ഗ്രൂപ്പ് കമ്പനികളുടെ ആഭിമുഖ്യത്തിൽ നിർധനരായ 1500ലധികം കുടുംബങ്ങൾക്കാണ് ഓണക്കിറ്റ് വിതരണം ചെയ്തത്. കുന്ദമംഗലം ഗ്രാനൈറ്റ് കമ്പനിയിൽ നടന്ന പരിപാടിയിൽ, ടി വേലായുധൻ സ്വാഗതം പറഞ്ഞു വാർഡ് മെമ്പർ സി.എം ബൈജു അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനിൽകുമാർ ഓണക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. വിജയൻ, സോമ സുന്ദരൻ, ബഷീർ തുടങ്ങിയവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി