കുന്ദമംഗലം : ജാതി സെൻസസ് നടപ്പിലാക്കണമെന്ന ആവശ്യം നിയമസഭയിൽ ഉന്നയിക്കണമെന്ന് ആവശ്യപ്പെട്ട് എസ് ഡി പി ഐ സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരം സംസ്ഥാനത്തെ മുഴുവൻ എം എൽ എ മാർക്കും നിവേദനം നൽകുന്നതിന്റെ ഭാഗമായി കുന്ദമംഗലം എം എൽ എ അഡ്വ.പി ടി എ റഹീമിനു എസ് ഡി പി ഐ കോഴിക്കോട് ജില്ല സെക്രട്ടറി പി ടി അഹമ്മദ് നിവേദനം നൽകി. മണ്ഡലം പ്രസിഡന്റ് പി റഷീദ്,വൈസ് പ്രസിഡന്റ് ഹുസൈൻ മണക്കടവ്,സെക്രട്ടറി ഹനീഫ പാലാഴി, മണ്ഡലം കമ്മറ്റി അംഗം റഷീദ് കെ പി എന്നിവർ സന്നിഹിതരായിരുന്നു.