മാവൂർ: മാവൂരിന്റെ ചരിത്രവും വിവിധ മേഖലകളിലെ വളർച്ചാസാധ്യതകളും വികസനോന്മുഖ കാഴ്ചപ്പാടുകളും ബോധവത്കരണവും കൂട്ടിയിണക്കി തയാറാക്കിയ മാവൂർ പ്രസ് ഫോറം പ്രത്യേക സപ്ലിമെന്റ് പുറത്തിറങ്ങി.
പത്ര- ദൃശ്യ- ഓൺലൈൻ മാധ്യമങ്ങളുടെ
കൂട്ടായ്മയായ മാവൂർ പ്രസ് ഫോറം
‘തളിര്’ എന്ന പേരിലാണ് പ്രത്യേക പതിപ്പ് തയ്യാറാക്കിയത്. മാവൂർ പ്രസ് ഫോറത്തിലെ അംഗങ്ങളുടെ വൈവിധ്യമാർന്ന രചനകളാണ് ഇതിൽ ഉൾപ്പെടുത്തിയത്. മാവൂർ എസ്.ടി.യു ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാവൂർ പ്രിൻസിപ്പൽ എസ്.ഐ വി. അനുരാജ് സപ്ലിമെന്റ് പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം സുധ കമ്പളത്ത് ഏറ്റുവാങ്ങിയാണ് പ്രകാശനം ചെയ്തത്. മാവൂർ പ്രസ് ഫോറം പ്രസിഡന്റ് ഇ.കെ. നിധീഷ് അധ്യക്ഷത വഹിച്ചു. കെ.ജി. പങ്കജാക്ഷൻ (സി.പി.ഐ), വി. എസ്. രഞ്ജിത് (കോൺ. ഐ), സുനിൽകുമാർ പുതുക്കുടി (സി.പി.എം), കെ. ഉസ്മാൻ (മുസ്ലീം ലീഗ്), പി. സുനോജ് കുമാർ (ബി.ജെ.പി), എ.പി. അബ്ദുൽ ലത്തീഫ് (വെൽഫെയർ പാർട്ടി), അഷ്റഫ് ബാബു വളപ്പിൽ (മാവൂർ മർച്ചന്റ്സ് അസോസിയേഷൻ), നൗഷാദ് വട്ടപ്പാറ (പ്രസ് ക്ലബ്, എടവണ്ണപ്പാറ),
ഫസൽ ബാബു (പ്രസ് ക്ലബ്, മുക്കം), പി.ടി. അമീൻ (മാവൂർ മീഡിയ), പി. ശ്രീനിവാസൻ (മാവൂർ പ്രസ് ഫോറം വൈസ് പ്രസിഡന്റ്), എക്സിക്യൂട്ടീവ് അംഗം മുഹമ്മദ് കോയ കായലം എന്നിവർ സംസാരിച്ചു. മാവൂർ പ്രസ് ഫോറം സെക്രട്ടറി കെ.എം.എ. റഹ്മാൻ സ്വാഗതവും ട്രഷറർ പി.ടി. മുഹമ്മദ് നന്ദിയും പറഞ്ഞു.