കുന്ദമംഗലം: ഈസ്റ്റ് കാരന്തൂരിൽ പ്രവർത്തിക്കുന്ന ടി.വി.എസ് ഷോറൂമിൽ തീപിടിച്ച് നിരവധി സ്കൂട്ടറുകളും ഓഫീസും ഫർണിച്ചറുകളും കത്തി നശിച്ചു. നരിക്കുനി , മുക്കം , വെള്ളിമാട്കുന്ന് , കോഴി ക്കോട് യൂനിറ്റ് കളിൽ നിന്നുമെത്തിയ അഗ്നിശമനാ വിഭാഗമാണ് തീഅണച്ചത് . ഇന്ന് ഞാറാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് ഷോറുമിന്റെ മുകൾ ഭാഗത്ത് പുക ഉയരുന്നത് സമീപത്തെ പീടികക്കാരാണ് ആദ്യം കണ്ടത്. ഓണം പ്രമാണിച്ച് ടി.വി. എസ് ഷോറൂമിൽ നിരവധി പുതിയ വാഹനങ്ങളും റിപ്പയറിനായി എത്തിയ വാഹനങ്ങളും നാട്ടുകാരാണ് പുറത്ത് എത്തിച്ചത് . ഇതിനിടെ പത്തോളം സ്കൂട്ടർ സ്പയർ പാട്സ് ഓയൽ എന്നിവ കത്തി നശിച്ചു. ഒരു കോടി യോളം നഷ്ടം കണക്കാക്കുന്നു. ഇഎം നൗഷാദി ന്റെ ഉടമസ്ഥതയിലുള്ള ബിൽഡിംഗിൽ അജിൽ രാജ എന്ന ആളാണ് ടി.വി.എസിൻറെ ഷോറും നടത്തി വരുന്നത്. മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. പോലീസ് എത്തി വാഹന ങ്ങൾ സ്വീകാർ ജംഗ്ഷൻ വഴി തിരിച്ചു വിട്ടു. കുന്ദമംഗലം പോലീസ് SHO യുസുഫ് നടത്തറ മ്മൽ നേതൃത്വ ത്തിൽ പോലീസും സ്ഥലത്ത് എത്തി രക്ഷാ പ്രവർത്ത നത്തിന് നേതൃത്വം നൽകി