കുന്ദമംഗലം : കൃഷിഭവൻ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഓഗസ്റ്റ് 17 ചിങ്ങം ഒന്ന് കർഷകദിനം ആചരിച്ചു. രാജീവ് ഗാന്ധി സേവാഘർ ഓഡിറ്റോറിയത്തിൽ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി. പി മാധവൻ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വി. അനിൽകുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ എം ധനീഷ് ലാൽ, സുധ കമ്പളത്ത്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിയോലാൽ, ഗ്രാമ പന്നുമ്മൽ ഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത്, കൃഷി അസിസ്റ്റൻറ് ഡയറക്ടർ രൂപ നാരായൺ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അരിയിൽ അലവി, ശിവദാസൻ നായർ, ബാബു നെല്ലുളി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി കൗലത്ത് ,ഷൈജ വളപ്പിൽ ,ഷാജി ചോലക്കൽ മീത്തൽ ,നജീബ് പാലക്കൽ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ എം കെ മോഹൻദാസ് ,വി പി ശ്രീനിവാസൻ, സി വി സംജിത്, അബ്ദുൽ ഖാദർ മാസ്റ്റർ, അരിയിൽ മൊയ്തീൻ ഹാജി ,സുധീർ കുന്നമംഗലം, എൻ കേളപ്പൻ, ജാബിർ പടനിലം ,ഭക്തോ ത്തമൻ, കോ- ഓപ്പറേറ്റീവ് റൂറൽ ബാങ്ക് പ്രസിഡണ്ട് കെ. സി രാമചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വിവിധ വിഭാഗങ്ങളിൽ കർഷകരെയും കർഷക തൊഴിലാളികളുമായ ആളുകളെ ചടങ്ങിൽ ആദരിച്ചു. മുതിർന്ന കർഷകൻ ബാലൻ കുറുപ്പിന്റെ കണ്ടി, തെങ്ങു കർഷകൻ വേണു കൊടുവാകോട്ട്, പച്ചക്കറി കർഷകൻ അഹമ്മദ് കോയ ഇടവലത്ത് താഴം, വാഴ കർഷകൻ രാജൻ പുത്രത്തിൽ, നെൽക്കർഷക ശാന്ത അമ്പാഴം കണ്ടി, ക്ഷീര കർഷക ശരണ്യ കായങ്ങാട്ട് ചാലിൽ, സമ്മിശ്ര കർഷക ഷൈനി കാരിപറമ്പത്ത് ,വിദ്യാർത്ഥി കർഷകൻ യദു കൃഷ്ണ മൂന്ന് കണ്ടത്തിൽ, കർഷകത്തൊഴിലാളി ബാബു രാജൻ കരിങ്കുറ്റി കാവിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ചടങ്ങിന് കുന്നമംഗലം കൃഷിഭവൻ അസിസ്റ്റൻറ് കൃഷി ഓഫീസർ രൂപേഷ് എം സ്വാഗതവും കൃഷി അസിസ്റ്റൻറ് ശ്രീദേവി ടി ഡി നന്ദിയും അറിയിച്ചു.