കുന്ദമംഗലം : ഫാസിസ്റ്റ് ഭരണകൂടം സൃഷ്ടിക്കുന്ന വർഗീയ വിഭജനത്തിന്റെ സങ്കീർണതകളിൽ നിന്നും ശാന്തിയിലും സമാധാനത്തിലും മുന്നോട്ടുപോകുന്നതിന്
തങ്ങൾ കാണിച്ച മാതൃകക്ക് പ്രസക്തിയേറുന്ന വർത്തമാനകാല സാഹചര്യമാണെന്നും മുസ്ലിം ദളിത് പിന്നാക്ക ഐക്യം കൂടുതൽ ബലപ്പെടുത്തി മുന്നോട്ടു കുതിക്കാൻ സജ്ജരാവണമെന്നും മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മർ പാണ്ഡിക ശാല പറഞ്ഞു
കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേത്രത്വത്തിൽ നടത്തിയ ശിഹാബ് തങ്ങൾ, സയ്യിദ് ഉമർ ബാഫാഖി തങ്ങൾ അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
അരിയിൽ മൊയ്‌ദീൻ ഹാജി അധ്യക്ഷത വഹിച്ചു . ടി.പി. ചെറൂപ്പ അനുസ്മരണ പ്രഭാഷണം നടത്തി
കെ. മൂസ മൗലവി , എം ബാബുമോൻ , ഒ ഉസ്സൈൻ, കെപി കോയ ഹാജി , എകെ ഷൌക്കത്തലി, പി അബുഹാജി , യൂസി മൊയ്‌ദീൻ കോയ, ബഷീർ മാസ്റ്റർ, ശിഹാബ് പാലക്കൽ, ഇ ശിഹാബുറഹ്‌മാൻ , ഹാരിസ് തറക്കൽ , അരിയിൽ അലവി , ടീകെ സീനത്ത് , ഷാജി പുൽക്കുന്നുമ്മൽ , കെ.കെ ഷമീൽ , കെ. കെ. സി നൗഷാദ്, പി കൗലത്ത് , ഇ . ഖമറുദ്ധീൻ യു . മാമു ഹാജി , ഇ ഹംസഹാജി , പി മമ്മിക്കോയ, ഷമീന വെള്ളറക്കാട്ട് , എന്നിവർ സംസാരിച്ചു സി അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു