കുന്ദമംഗലം: വ്യാജൻ കുന്ദമംഗലത്തും . ഭരണകക്ഷി പാർട്ടി ഭരിക്കുന്ന കുന്ദമംഗലത്തെ പ്രമുഖ സഹകരണ ബാങ്ക് സിക്രട്ടറി +2 യോഗ്യത മാത്രം ഉള്ള ആളാണന്നും സിക്രട്ടറി തസ്തികയിൽ ഇരിക്കാൻ ആവശ്യമായ ബിരുദ്ധ സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകൾ ഇയാൾ വ്യാജമായി നിർമ്മിച്ച താണെന്നും കണ്ടെത്തി. ജില്ലാ സഹകരണ വകുപ്പി ന്റെ അധികൃതർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണ ത്തിലാണ് സംഭവം സ്ഥിരീകരി ച്ചത്. ബേങ്ക് ഭരണ സമിതി അടിയന്തിരമായി യോഗം ചേർന്ന് മുക്കത്തെ പാർട്ടിയുടെ സമുന്നത നേതാവി നെ ബാങ്കിന്റെ മറ്റൊരു ശാഖയിലേക്ക് മാറ്റി മെയിൻ ബ്രാഞ്ചിലെ അസിസ്റ്റന്റ് സിക്രട്ടറിക്ക് സിക്രട്ടറിയുടെ ചാർജ് നൽകിയിരി ക്കയാണ്. മാമ്പറ്റ സ്വദേശിയായ വ്യാജ സർട്ടിഫിക്കറ്റ് സിക്രട്ടറിക്ക് എതിരെ പോലീസിന് പരാതി നൽകാത്തതിലും ദുരൂഹത ഉണ്ട്. ഇയാൾ ക്കെതിരെ പരാതി നൽകിയാൽ ഇത്തരത്തിൽ ബാങ്കിന്റെ വിവിധ ശാഖകളിൽ കയറിപറ്റിയവരെ കുറി ച്ച് ഇയാൾക്കറിയാമെന്നും ഇത് ഇയാൾ പുറത്ത് വിട്ടാൽ കൂടുതൽ കുരുക്കിലാകുമെന്നും ഭരണ സമിതി ഭയക്കു ന്നു.