കൊടുവള്ളി : മോട്ടോർ വാഹനവകുപ്പിന്റെ ( K L 57 ) പരിധിയിൽ വരുന്ന എഴുപത്തി രണ്ടോളം വരുന്ന ഡ്രൈവിംഗ് സ്ക്കൂൾ ഉടമകൾ യോഗം ചേരുകയും കൊടുവള്ളി ഡ്രൈവിംഗ് ട്രെയിനിംഗ് സെൻറർ ( കെ. ഡി. ടി. സി ) രൂപം നൽകുകയും കൊടുവള്ളി മുൻസിപാ ലിറ്റിയിലെ തലപ്പെരു മണ്ണയിൽ മുക്കം ഓർഫനേജിന്റെമൂന്ന് ഏക്കറോളം വരുന്ന സ്ഥലത്ത് സജ്ജമാക്കുന്ന ഹൈടെക് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന്റെപ്രവൃത്തി ഉദ്ഘാടനം കൊടുവള്ളി നഗരസഭാ ചെയർമാൻ വെള്ളറ അബ്ദു നിർവ്വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സിയാലി ഹാജി വള്ളിക്കാട്ട് അധ്യക്ഷത വഹിച്ചു. നിഷാബ് മുല്ലോളി , വായോളി മുഹമ്മദ് മാസ്റ്റർ , ഇ. ബാലൻ , ഷാഫി ഹാജി , കേളൻ നെല്ലിക്കോട് , സുധർമൻ , എം.അജിത് കുമാർ , സി.പി. ഫൈസൽ , ഷംസുദ്ധീൻ കളത്തിങ്ങൽ , എ.കെ. വി. അബ്ദുറഹിമാൻ , ദിവാകരൻ സംസാരി ച്ചു. കേന്ദ്ര ഗവൺമെ ൻറിന്റെ പുതിയ നിർദേശ മനുസരിച്ചുള്ള ഹൈടെക് ടെസ്റ്റിംഗ് ഗ്രൗണ്ട് ആണ് ഇവിടെ വരാൻ പോകുന്ന തെന്ന് ഭാരവാഹികൾ അറിയിച്ചു