കുന്ദമംഗലം : മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭ്യമായ മലബാറിലെ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് അവസരം ലഭ്യമാക്കുന്നതിൽ സംസ്ഥാന സർക്കാർ പൂർണ്ണ പരാജയം ആണെന്നും മുഖ്യമന്ത്രി മൗനം വെടിയണമെന്നും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ് പറഞ്ഞു. മലബാറിനോടുള്ള വിദ്യാഭ്യാസ വിവേചനത്തിനെതിരെനിയോജക മണ്ഡലം മുസ്ലിം ലീഗ് നടത്തിയ AEO ഓഫീസ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം പുതിയ ബാച്ചുകൾ അനുവദിക്കാതെസർക്കാർ കാണിക്കുന്ന നിരുത്തരവാദപരമായ പെരുമാറ്റം കേരളത്തിൻറെ വിദ്യാഭ്യാസ വകുപ്പിനെ ശവപ്പറമ്പാക്കി മാറ്റിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ മൂസ മൗലവി അധ്യക്ഷത വഹിച്ചു മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി യുസി രാമൻ മുഖ്യപ്രഭാഷണം നടത്തി എ.പി. സഫിയ , ടി.കെ. സീനത്ത് , ഷാജി പുൽക്കുന്നു മ്മൽ , കെ കെ കോയ വി, പി മുഹമ്മദ് മാസ്റ്റർ, എ കെ മുഹമ്മദലി, ടിപി മുഹമ്മദ്, അഹമ്മദ് കുട്ടി അരയങ്കോട് , സി.മരക്കാരുട്ടി, റസാഖ് മങ്ങാട് , കുഞ്ഞി മരക്കാർ , എ കെ ഷൗക്കത്തലി, എ.വി. കോയ , പി അസീസ് , ഐ.സൽമാൻ , എ.എം. എസ് അലവി , പി എം ഷഫീദ്, അരിയിൽ മൊയ്തീൻ ഹാജി , എം ബാബുമോൻ , കെ.പി.കോയ , ഷിഹാദ് എന്നിവർ സംസാരിച്ചു ജനറൽ സെക്രട്ടറി എൻ. പി ഹംസ മാസ്റ്റർ സ്വാഗതവും ഒ ഉസ്സയിൻ നന്ദിയും പറഞ്ഞു വി പി സലീം , വി പി കബീർ |, എംപി മജീദ് , പൊതാത്ത് മുഹമ്മദ്s പി. പി ജാഫർ , എൻ പി അഹമ്മദ് , എൻ.പി ഹമീദ്, സി. കെ ഫാസില,പി കൗലത് എന്നിവർ നേതൃത്വം നൽകി