കുന്ദമംഗലം : പ്ലസ് വൺ സീറ്റ് അപര്യാപ്തതയിൽ പ്രതിഷേധിച്ചു പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ കുന്ദമംഗലം നിയോജകമണ്ഡലം എം എസ് എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലം – മുക്കം റോഡ് ജംഗ്ഷനിൽ വെച്ച് കരിങ്കൊടി കാണിച്ചു. മന്ത്രിയെ തടഞ്ഞ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ജുനൈദ്, സെക്രട്ടറിമാരായ യാസീൻ കൂളിമാട്, അൻവർ കുന്ദമംഗലം, മുർഷിദ് പെരിങ്ങൊളം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കുന്ദമംഗലം പോലീസ് സബ് ഇൻസ്പെക്ടർ എ. അശ്റഫ് മന്ത്രിയെ തടഞ്ഞ MSF നേതാക്കളെ ലാത്തി കൊണ്ട് തലക്കും മറ്റും ക്രൂരമായി അടിച്ചത് യൂത്ത് ലീഗ് നേതൃത്വം വളരെ ഗൗരവ മായി കാണുമെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും നേതാക്കൾ പറഞ്ഞു.

