കുന്ദമംഗലം : കേരള സംസ്ഥാന എയിഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഓയിസ്ക മൈഗ്രന്റ് സുരക്ഷ പ്രൊജക്ടിന്റെ നേതൃത്വത്തിൽ രാത്രികാല മെഡിക്കൽ ക്യാമ്പ് നടത്തി.
കുന്ദമംഗലം സാംസ്കാരിക നിലയത്തിൽ വെച്ച് മുക്കം ഏരിയ കോഡിനേറ്റർ ഉണ്ണികൃഷ്ണൻ എം എം ന്റെ നേതൃത്വത്തിലാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.
ക്യാമ്പിന്റെ ഉദ്ഘാടനം കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനിൽ കുമാർ നിർവഹിച്ചു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പർ കെ കെ സി നൗഷാദ് സ്വാഗതം പറഞ്ഞു വാർഡ് മെമ്പർ പി കൗലത്ത് അധ്യക്ഷത വഹിച്ചു ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത് , ഡോക്ടർ എം പി മനു പ്രദീപ്, മെഡിക്കൽ കോളേജ് ടി ബി യൂണിറ്റ് ടി ബി ഹെൽത് വിസിറ്റർ ആവണികൃഷ്ണ മുതലായവർ ആശംസകളർപ്പിച്ച് സംസാരിക്കുകയും ചെയ്തു.
തുടർന്ന് പ്രൊജക്ട് മാനേജർ കെ. വി അമിജേഷ് ക്യാംപിലെത്തിയ അതിഥി തൊഴിലാളികൾക്ക് എലിപ്പനി, ഡെങ്കിപ്പനി മറ്റ് മഴക്കാല രോഗങ്ങൾ എന്നിവയെ കുറിച്ച് അവരുടെ ഭാഷയിൽ ബോധവത്കരണ ക്ലാസ്സുകൾ നടത്തി.
ക്യാംപിൽ പങ്കെടുത്ത അതിഥി തൊഴിലാളികൾക്ക് ടി ബി , എയിഡ്സ് , മലേറിയ, ലെപ്രസി മുതലായവയുടെ പരിശോധനയും ലൈംഗീക രോഗ നിർണ്ണയവും നടന്നു. ഡോക്ടർ മനു പ്രദീപ്, കുന്ദമംഗലം ഫാമിലി ഹെൽത് സെന്ററിലെ ഹെൽത് ഇൻസ്പെക്ടർ രഞ്ജിത്, പ്രൊജക്ട് കൗൺസിലർ ജോഷിൽ,ബാലുശ്ശേരി ഏരിയ ഫീൽഡ് കോർഡിനേറ്റർ ഷിജു കെ , എന്നിവർ ആരോഗ്യ പരിശോധനകൾക്ക് നേതൃത്വം നൽകി.