കുന്ദമംഗലം : ഗ്രാമപഞ്ചായത്ത് സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷന്റെ സഹായത്തോടെ സജ്ജമാക്കിയ എവർഗ്രീൻ നഴ്സറി, പ്രൊജനി ഓർച്ചാട്, പുതിയ കാർഷിക യന്ത്രങ്ങൾ, ഫാം പ്ലാൻ അഗ്രിഗേറ്റർ എന്നിവയുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവഹിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ പ്രവർത്തിച്ചു വരുന്ന കാർഷിക കർമ്മസേനയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനിൽകുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ യു.സി പ്രീതി, ചന്ദ്രൻ തിരുവലത്ത്, ഷബ്നാ റഷീദ്, മെമ്പർമാരായ എം ധർമ്മരത്നൻ, സജിത ഷാജി, ബുഷ്‌റ, ഷൈജ വളപ്പിൽ, പി കൗലത്ത്, ഷാജി ചോലക്കമീത്തൽ, നജീബ് പാലക്കൽ, കൃഷി അസി. ഡയരക്ടർ രൂപാ നാരായണൻ, ഷിജു പടനിലം, വി അബ്ദു റഹിമാൻ മാസ്റ്റർ, ജനാർദ്ദനൻ കളരിക്കണ്ടി, കെ ബിന്ദു ഷാജി, കേളൻ നെല്ലിക്കോട്, ശ്രീനിവാസൻ മാസ്റ്റർ സംസാരിച്ചു. കൃഷി ഓഫീസർ എ അദീന പദ്ധതി വിശദീകരിച്ചു. കാർഷിക കർമ സേന പ്രസിഡന്റ് രവീന്ദ്രൻ സ്വാഗതവും കാർഷിക കർമ സേന സെക്രട്ടറി ഷാജിത്ത് നന്ദിയും പറഞ്ഞു.