കുന്ദമംഗലം : മഴയോട് അനുബന്ധിച്ച് പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ, പ്രതിരോധ മരുന്നുകളും ,ഡോക്ടർമാരുടെ സേവനവും നൽകാതെ, കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ഫാമിലി ഹെൽത്ത് സെൻററിനോട്, അധികൃതർ കാണിക്കുന്ന അവഗണനയ്ക്കെതിരെ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽആശുപത്രിക്ക് മുമ്പിൽ പ്രതിഷേധ മാർച്ചും,ധർണയും സംഘടിപ്പിച്ചു. നാല്ഡോക്ടർമാർ ഡ്യൂട്ടിയിലുള്ള ഇവിടെ സ്ഥിരമായി ഒരു ഡോക്ടറുടെ സേവനമാണ് ലഭിക്കുന്നത് എന്നും, ആവശ്യ മരുന്നുകൾ ഒന്നും ലഭ്യമല്ലെന്നും ഇതിന് അടിയന്തിര പരിഹാരംകാണാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് മുസ്ലീം ലീഗ് സംസ്ഥാന സിക്രട്ടറി യു.സി. രാമൻ പറഞ്ഞു. യു. സി. മൊയ്തീൻ കോയ അധ്യക്ഷത വഹിച്ചു. എം. ബാബു മോൻ , ഒ. ഉസ്സയിൻ , എ കെ ഷൗക്കത്തലി, അരിയിൽ അലവി, സി . അബ്ദുൽ ഗഫൂർ, സിദ്ദിഖ് തെക്കയിൽ, പി കൗലത്ത്, എപി സഫിയ ,ടി കെ സീനത്ത് ,ഷമീന വെള്ളക്കാട്ട്, ഷാജി പുൽകുന്നുമ്മൽ, ഒസലീം, കെ കെ സി നൗഷാദ്, ഷമീന അരീപ്പുറം തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.