കുന്ദമംഗലം : ജീവിതത്തിൽ ഒരിക്കലെങ്കിലും വിമാനത്തിൽ കയറാനും ട്രെയിൻ യാത്ര നടത്താനുമൊക്കെ ആഗ്രഹം ഉള്ള ഒരുപാട് പേര് നമ്മുടെ ഇടയിൽ ഉണ്ട്.അങ്ങനെ ഉള്ളവരുടെ ആഗ്രഹം നിറവേറ്റുന്നതിനായി കുന്ദമംഗലം ഗ്രാമപഞ്ചാ യത്തിലെ ഏട്ടാം വാർഡ് മെമ്പർ കെ.കെ. സി നൗഷാദ് വാർഡിൽ ഒരു അവസരം ഒരുക്കുന്നത്. 2022 ഊട്ടിയി ലേക്കായിരുന്നെങ്കിൽ 2023 ൽ . ഒരു ബാംഗ്ലൂർ യാത്ര യാണ് ഒരുക്കുന്നത്. . കൊച്ചി എയർപോർട്ടിൽ നിന്ന് ബാംഗ്ലൂരിലേക്കും ബാംഗ്ലൂരിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് ട്രെയിനിലും ടൂർ സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ /ഒക്ടോബർ മാസം ആണ് യാത്ര പുറപ്പെടാൻ ഉദ്ദേശിക്കുന്നതെന്ന് മെമ്പർ മാക്കൂട്ടം ന്യൂസിനോട് പറഞ്ഞു. ഒരാൾക്ക് 5000 രൂപ ചിലവ് വരുന്ന ഈ യാത്രയ്ക്ക് 1000 രൂപ മെമ്പറുടെ സബ്‌സിഡി ഉൾപ്പെടുത്തി ഒരാൾ 4000 രൂപ അടച്ചാൽ മതി. ഒന്നിച്ച് നൽകാൻ ബുദ്ധിമുട്ടുള്ളവർ യാത്രക്ക് മുമ്പായി ഗഡുക്കളായി നൽകിയാലും മതി കുന്നമംഗലത്തു നിന്ന് കൊച്ചി എയർപോട്ടിലേക്ക് ബസ് വഴി ആണ് യാത്ര.രാവിലെ ബാംഗ്ലൂർ എയർപോർട്ടിൽ നിന്നും ടൂറിസ്റ്റ് ബസ് ഉണ്ടാകും.ബ്രേ ക്ക് ഫാസ്റ്റ് ന് ശേഷം ബാംഗ്ലൂർ നഗരകാഴ്ചകളിലേക്ക്. Sight seeing ലാൽ ബാഗ് ബോട്ടാണിക്കൽ
ഉച്ച ഭക്ഷണത്തിനുശേഷംഗാർഡൻ ടിപ്പുസുൽത്താൻപാലസ്
ലുലു ഷോപ്പിംഗ് മാൾ( ബാംഗ്ലൂർ സിറ്റിയിലെ തിരക്ക് അനുസരിച്ചു ഇതിൽ മാറ്റം വരാം.) രാത്രി ഭക്ഷണത്തിനു ശേഷം തിരികെ ട്രെയിനിൽ കോഴിക്കോട്. (Sleeper coach train ) യാത്രയിൽ പങ്കു ചേരാൻ താല്പര്യമുള്ളവർ ആധാർ കാർഡിന്റെ കോപ്പിയും അഡ്വാൻസ് 2500 രൂപയും ജൂലൈ 20 നുള്ളിൽ മെമ്പറെ എൽപ്പിക്കണമെന്ന് അറിയിക്കുന്നു.മെമ്പറുടെ നമ്പർ KKC NOUSHAD✈️
8157813525