കുന്ദമംഗലം:ഞങ്ങൾക്കും ജീവിക്കണം എന്ന മുദ്രാവാക്യമുയർത്തി വൈദ്യുതി ചാർജ്ജ്, അനാവശ്യ നികുതി വർദ്ധനവിനും മെതിരെ ആം ആദ്മി പാർട്ടി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് കുന്ദമംഗലം വൈദ്യുതി ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണയും – പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചു.മുതിർന്ന അംഗം കെ ടി നജീബ് ചേന്ദമംഗല്ലൂർ ഉദ്ഘാടനം ചെയ്തു. കുറഞ്ഞ യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവർക്ക് AAP ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ ഉള്ളത് പോലെ സൗജന്യ നിരക്ക് അനുവദിക്കണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് അഭിലാഷ് ദാസ് മുക്കം അധ്യക്ഷത വഹിച്ചു.സണ്ണി ജോസഫ്, രത്നാനാകരൻ തൂവയിൽ, ഷൗക്കത്ത് അലി ഏരോത്ത്, മനു മറ്റം, ജെയിംസ് മറ്റത്തിൽ, ഷരീഫ് ചേന്ദമംഗലൂർ, സാജിദ് ഗഫൂർ എന്നിവർ പ്രസംഗിച്ചു