കുന്ദമംഗലം : ദേശീയപാതയോരത്ത് കാരന്തൂർ എം.എൻ പണിക്കർ ബസ് സ്റ്റോപ്പിനടുത്ത് വാർഡ് 18 ൽ റോഡരികിൽ മാസങ്ങളായി ഇരുട്ടിന്റെ മറവിൽ മാലിന്യം നിക്ഷേപി ക്കുന്നവരെ പിടികൂടാൻ അധികൃതർക്കായില്ല. ഇത്തരത്തിൽ മാലിന്യം കണ്ടാൽ ഫോട്ടോ യെടുത്ത് കലക്ടറെ അറിയിച്ചാൽ നടപടി ഉണ്ടാകുമെന്ന വാർത്ത കേട്ട് ഫോട്ടോ അയച്ചിട്ടും നടപടി ഉണ്ടായില്ല. പതിമംഗലം ഭാഗത്തേ ഒരു വ്യാപാരി യാണ് സംഭവത്തിന്റെ പിന്നിലെന്ന് സംശയമുണ്ട് അധികവും കൂൾബാറിലെ മാലിന്യങ്ങളാണ്. സമീപത്തെ രണ്ട് കടകളിലെ സി.സി. ടി.വി. പരിശോധി ച്ചാൽ മാലിന്യം നിക്ഷേപിച്ച വരെ പിടികൂടാൻ സാധിക്കും.മാലിന്യ കൂമ്പാരം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ചന്ദ്രന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. കുന്ദമംഗലം കാരന്തൂർ ഭാഗത്തേ ചില കടകളുടെ ബില്ലും കിട്ടിയിട്ടുണ്ട്. ഇവർക്കെതിരെ നടപടി ഉണ്ടാകും. മെമ്പർമാരായ ബൈജുവും കെ.കെ. സി നൗഷാദും പരിശോധനക്ക് നേതൃത്വം നൽകി. 2023 ജനുവരി ആദ്യവാരം ഗ്രാമപഞ്ചായത്ത് ഈ ഭാഗത്ത് വീടുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് സൂക്ഷിക്കുന്ന തിനായി ഇരുമ്പിന്റെ കൂട് സ്ഥാപിച്ചി രുന്നു. കൂടിന് പൂട്ട് ഇട്ടിരുന്നില്ല . എന്നാൽ നാട്ടുകാരും വ്യാപാരികളും സമീപത്തെ വീട്ടുകാരും ഇതിൽ നേരിട്ട് പ്ലാസ്റ്റിക് ചാക്ക് എത്തിച്ചു വയ്ക്കുന്നത് തുടർന്നതോടെ ഗ്രാമപഞ്ചായത്ത് പൂട്ടിട്ടതോടെ കവറുകൾ കൂടിന് പുറത്ത് ഇട്ട് പോകുന്നത് പതിവായി. ഇക്കയിഞ്ഞ ദിവസം വാർഡ് മെമ്പറുടെ നേതൃത്വ ത്തിൽ കൂട് മറ്റൊരിടത്തേക്ക് മാറ്റുകയാ യിരുന്നു. റോഡരികിലെ മാലിന്യം അടിയന്തിര മായി മാറ്റാത്ത പക്ഷം പരിസര വാസികളെ സംഘടിപ്പിച്ച് പഞ്ചായത്തിന് മുമ്പിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പി ക്കുമെന്ന് പതിനെട്ടാം വാർഡ് മുസ്ലീം ലീഗ് പ്രസിഡണ്ട് ഹബീബ് കാരന്തൂർ പറഞ്ഞു