കുന്ദമംഗലം : എം. എസ്. എസ് കാരന്തൂർ യൂണിറ്റ്
പ്രസിഡന്റ് മണ്ടാളിൽ അബൂബക്കർ ഹാജി യുടെ നിര്യാണത്തിൽ കാരന്തൂരിൽ സർവ്വകക്ഷി അനുശോചനം രേഖപെടുത്തി. ടൗൺ ഖത്തീബ് റാഷിദ് യമാനിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച അനുശോചന യോഗത്തിൽ ഹുസൈൻ ഹാജി അധ്യക്ഷതവഹിച്ചു. മഹല്ല് പ്രസിഡന്റ് ബീരാൻ ഹാജി .മോഹൻദാസ് എം.കെ, അശ്റഫ് ഹാജി,സി.ഗഫൂർ, കുഞ്ഞാലി ഹാജി, മഹല്ല് സെക്രട്ടറിപി.കെ. അബൂബക്കർ ,സിദ്ധീഖ് തെക്കയിൽ,മുഹമ്മദ് എടക്കോത്ത്,സോമൻ.സി,റഹ്മത്തുള്ള എന്നിവർ അനുശോചന പ്രഭാഷണം നടത്തി. ടി. അബ്ദുള്ള കോയ സ്വാഗതവും,പി.സി അബ്ദുൽ ഖാദർ ഹാജി നന്ദിയും രേഖപെടുത്തി