കെട്ടിട നികുതി, പെർമിറ്റ് ഫീ കുത്തനെ കൂട്ടിയ ഇടതുപക്ഷ സർക്കാരിന്റെ കൊള്ളക്കെതിരെ ജനരോഷം വരും ദിവസങ്ങളിൽ ആളിപടരുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന സിക്രട്ടറി യു.സി. രാമൻ പറഞ്ഞു. കാരന്തുർ ശാഖ മുസ്ലിം ലീഗ് കമ്മിറ്റി കെട്ടിടനികുതി – പെർമിറ്റ് ഫീ വർദ്ധനവിനെതിരെ കാരന്തൂരിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു
യൂ സി രാമൻ .LDF സർക്കാർ അധികാരത്തിൽ
വരാൻ പ്രാർത്ഥിച്ചവരും പ്രവർത്തിച്ചവരും അവർക്കെതിരെ തിരിയുന്ന കാഴ്ചയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ടി മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു
ആഷിഖ് ചെലവൂർ മുഖ്യ പ്രഭാഷണം നടത്തി
സി അബ്ദുൽ ഗഫൂർ, പി ഹസ്സൻ ഹാജി, ടി അബ്ദുള്ള കോയ, എം ടി ആലിഹാജി, വി കെ അബ്ദുള്ള കോയ, ജാഫർ പി വി, പി സി അബ്ദുൾ ഖാദർ ഹാജി, റഹ്മത്തുള്ള പി, സലീം ചേറ്റൂൽ, എം ടി മൊയ്ദീൻ കോയ, നജീബ് പി, എം ടി സലീം, പി ഉമ്മർ, പി പി അഷ്റഫ്, വി പി അഷ്റഫ്, അഷ്റഫ് എം ടി, അൻഫാസ് വി കെ, സാബിത് വി കെ, റിയാസ് ടി കെ, ആലി പി, ബഷീർ വി കെ, സംസാരിച്ചു
സിദ്ധീഖ് തെക്കയിൽ സ്വാഗതവും ബഷീർ മാസ്റ്റർ നന്ദിയും പറഞ്ഞു