കുന്ദമംഗലം : റമസാൻ ആരംഭം മുതൽ കുന്ദമംഗലത്തെ രണ്ട് ബസ് സ്റ്റാൻ്റു കളിൽ നടക്കുന്ന എസ് കെ എസ് എസ് എഫ് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിലുള്ള ഇഫ്താർ ടെൻ്റ് യാത്രക്കാർ ഉൾപ്പെടെ ഏറെ പേർക്ക് അനുഗ്രഹമാവുന്നു.
ദിവസവും വൈകുന്നേരം ആറ് മണിയോടെ സജീവമാകുന്ന ടെൻ്റിൽ 150 ഓളം പേർക്ക് നോമ്പ് തുറക്കാനുള്ള വിഭവങ്ങൾ വിതരണം ചെയ്യുന്നുണ്ട്.സ്റ്റാൻ്റിൽ പ്രവേശിക്കുന്ന ബസുകളിലെ യാത്രക്കാർക്കും, സമീപത്തെ കടകളിലുള്ളവർക്കും ഇവിടെ നിന്നും നോമ്പ് തുറക്കാനുള്ള കാരക്ക, കുടിവെള്ളം, ഫ്യൂട്ട് സ്, എണ്ണ കടികൾ എന്നിവഒരുമിച്ചുള്ള കിറ്റുകൾ സൗജന്യമായി നൽകുകയാണ് ചെയ്യുന്നത്. ഓരോ ദിവസവും മേഖലയിലെ ഓരോ യൂണിറ്റ് കമ്മറ്റിയിലെ പ്രത്രേകം തിരെഞ്ഞെടുത്ത SKSSF വിഖായ
വളണ്ടിയർമാരാണ് ഭക്ഷണം വിതരണം ചെയ്യുന്നത്
നോമ്പ് 21 ആയ ബുധയാഴ്ച്ച മുറിയ നാൽ യൂണി റ്റ് SK SSF ‘ കമ്മറ്റിയുടെ നേത്യത്വത്തിലാണ് വിതരണം നടന്നത്. യൂണിറ്റ് ഭാരവാഹികളായ
എ എം നവാസ്, എ പി ജുനൈസ്, അസീബ് പതിമംഗലം എന്നിവർ നേതൃത്വം നൽകി.