കുന്ദമംഗലം : പ്രധാനമന്ത്രിയെ വിമർശിച്ചതിൻ്റെ പേരിൽ കോടതിയെ സ്വാധീനിച്ച് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി രാജ്യത്ത് എക്കാലവും ഭരിക്കാമെന്ന് നരേദ്ര മോഡിയും ബിജെപി യും കരുതേണ്ടതില്ലന്നും ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ജനാധിപത്യ വിശ്വാസികൾ എല്ലാം. മറന്ന് ഈ ഭരണ ഗൂഢ ദീകരതക്കെതിരെ ഒന്നിച്ച് നിന്ന് പോരാടുമെന്നും മുൻ എ ഐ സി സി അംഗം ഡോ. എം ഹരിപ്രിയ പറഞ്ഞു
കാരന്തൂർ ടൗൺ കോൺഗ്രസ്സ് കമ്മറ്റി കാരന്തൂർ അങ്ങാടിയിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ
ആദ്യം രാജ്യത്തെ ജനങ്ങൾ എന്ത് ഭക്ഷണം കഴിക്കണമെന്ന് അവർ പറഞ്ഞു പിന്നെ വസ്ത്രഞ്ഞെ കുറിച്ച് പറഞ്ഞു ശേഷം എഴുത്തുകാരെ ഇല്ലാതാക്കാൻ ശ്രമം നടന്നു ,തുടർന്ന് ജനങ്ങളുടെ സമ്പത്ത് ബിനാമികളെ വെച്ച് കൊള്ളയടിച്ചു ഇപ്പോൾ ജനങ്ങൾ തിരഞ്ഞെടുത്ത ജനപ്രതിനിധികളെ ആeയാഗ്യരാക്കി ജനാധിപത്യം അട്ടിമറിക്കുന്നു കോൺഗ്രസ്സ് ഇതിനെ ചെറുക്കും രാജ്യത്ത് രണ്ടാം സ്വാതന്ത്രസമരത്തിന്ന് സമയമായന്നും ഹരിപ്രിയ പറഞ്ഞുഎൻ. സുകുമാരൻ നായർ സ്വാഗതം പറഞ്ഞചടങ്ങിൽ ടൗൺ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻറ് തട്ടാരക്കൽ സോമനാഥൻ അദ്യക്ഷത വഹിച്ചു
ഡി.സി സി ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ ഇടക്കുനി ബ്ളോക്ക് പ്രസിഡൻ്റ് എം പി കേളു കുട്ടി ,മണ്ഡലം പ്രസിഡൻ്റ് സി വി സംജിത്ത്, യുത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻറ് മണിലാൽ മാമ്പ്ര ഗ്രാമപഞ്ചായത്ത് മെമ്പർ ഷൈജ വളപ്പിൽ. ബ്ളോക്ക് ജന:സെക്രട്ടറി ഷിജു മുമ്പ്രമ്മൽ ,ബ്ളോക്ക് എക്സിക്യൂട്ടിവ് മെമ്പർമാരായ ദാസൻ പുത്തലത്ത് ,വി.കെ രാഘവൻ ,മണ്ഡലം ഭാരവാഹികളായ ,സി.പി രമേഷൻ ,ത സ്ലീന എൻ പി സുഭാഷ് കുമാർ എന്നിവർ സംസാരിച്ചു
ബാങ്ക് ഡയരക്ടർ മാരായ ,മാമ്പ്ര മാധവൻ ,പ്രേമ ഗംഗാധരൻ ,ശോഭന സോമനാഥൻ ,ബുത്ത് പ്രസിണ്ടണ്ടുമാരായ ,ഹാരിസ് കുഴിമയിൽ ,ഹരിഷ് പോലക്കൽ ,ഇല്യാസ് അടിയത്ത് ,നേതാക്കളായ ദേവദാസൻ തട്ടാരക്കൽ ,എം രാരു ചന്ദ്രൻ മേനായിക്കൽ ,
കെ ശ്രിമാനുണ്ണി നായർ ശിവാനന്ദൻ കെ ,സുനിത ശിവാന്ദൻ ,എന്നിവർ പ്രതിഷേധ സംഘമത്തിന് നേതൃത്വം നൽകി അനീഷ് മാമ്പ്ര നന്ദി പറഞ്ഞു